ദേശീയ പാത-66ൽ ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകളും
Perinthalmanna RadioDate: 11-11-2022മലപ്പുറം: ദേശീയപാത -66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകളും. പ്രധാന റോഡിലേക്ക് കയറാതെ ഇരുവശത്തേക്കും കടന്നുപോകാനുള്ള സൗകര്യമായാണിത്. രണ്ട് വശത്തേയും സർവീസ് റോഡുകളെയാണ് അടിപ്പാതകളും മേൽപ്പാതകളും വഴി ബന്ധിപ്പിക്കുക. ഈ 37 വഴികളിലൂടെ മാത്രമേ ജില്ലയിൽ ദേശീയപാത മുറിച്ചുകടക്കാനാവൂ.ജില്ലയിൽ 72 കിലോമീറ്ററിലൂടെയാണ് ദേശീയപാത -66 കടന്നുപോകുന്നത്. ഇതിൽ ഓരോ രണ്ട് കിലോമീറ്ററിലും മറുവശത്തെത്താൻ സൗകര്യമുണ്ടാകും. ഓരോ സ്ഥലത്തെയും ഭൂനിരപ്പും സൗകര്യങ്ങളും കണക്കിലെടുത്താണ് അടിപ്പാതയും മേൽപ്പാതയും തീരുമാനിച്ചത്.ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന വിധമാണ് ഈ പാതകൾ ഒരുക്കുന്നത്. ഇവയ്ക്ക് 20 മീറ്റർവരെ വീതിയുണ്ടാകും. 21 അടിപ്പാതകളിൽ മൂന്നെണ്ണം ചെറുതായിരിക്കും. പൂക്കിപ്പറമ്പും പാണമ്പ്രയിലും ലൈറ്...

