Tag: Neet Exam

ജില്ലയിൽ ഇന്ന് 14,520 പേർ നീറ്റ് പരീക്ഷയെഴുതും
Local

ജില്ലയിൽ ഇന്ന് 14,520 പേർ നീറ്റ് പരീക്ഷയെഴുതും

Perinthalmanna RadioDate: 07-05-2023പെരിന്തൽമണ്ണ: ഭാരത സർക്കാർ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ദേശീയതലത്തിൽ മെഡിക്കലും അനുബന്ധ കോഴ്‌സുകളുടെയും പ്രവേശനത്തിനായി നടത്തുന്ന ദേശീയ മത്സരപരീക്ഷയായ നീറ്റ് (യു.ജി.) ഞായറാഴ്ച നടക്കും. ജില്ലയിൽ 27 സി.ബി.എസ്.ഇ. വിദ്യാലയങ്ങളും രണ്ട് എൻജിനീയറിങ് കോളേജുകളും ഒരു ആർട്‌സ് ആൻഡ് സയൻസ് കോളേജുമടക്കം 30 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. പരീക്ഷാകേന്ദ്രങ്ങളിൽ ലൈവ് സ്‌ക്രീനിങ് അടക്കം അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.പരീക്ഷയുടെ കാര്യക്ഷമമായ നടത്തിപ്പിന് ജില്ലയെ രണ്ട് സിറ്റികളായി തിരിച്ച് 15 വീതം പരീക്ഷാകേന്ദ്രങ്ങളുടെ നിയന്ത്രണം ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലാകെ 14,520 പരീക്ഷാർഥികളാണുള്ളത്. സിറ്റി ഒന്നിൽ 7220 പേരും സിറ്റി രണ്ടിൽ 7300 പേരുമാണ് പരീക്ഷയെഴുതുന്നത്. 1152 വിദ്യാർഥികൾ പരീക്ഷയെഴുതുന്ന മലപ്പുറം മഅദിൻ പബ്ലിക് സ്കൂളാണ് ജില്ലയിലെ ഏറ്റവും വലിയ പരീക...