വന്ദേഭാരതിന് സമയക്രമമായി; മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല, ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചു
Perinthalmanna RadioDate: 22-04-2023കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ സമയ ക്രമമായി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20-ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.25-ന് കാസർകോട്ട് എത്തും. 8.05 മണിക്കൂറാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30-നാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ്. രാത്രി 10.35-ന് തിരുവനന്തപുരത്തെത്തും. ഷൊർണൂറിൽ കൂടി വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇതോടെ ആകെ സ്റ്റോപ്പുകളുടെ എണ്ണം ഒമ്പതായി. തിരൂർ ഒഴിവാക്കിയാണ് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. ഇതോടെ മലപ്പുറം ജില്ലയില്‍ വന്ദേഭാരതിന് സ്റ്റോപ്പില്ല. ചെങ്ങന്നൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ടാവില്ല. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാവില്ലെന്നും അറിയിപ്പുണ്ട്. എറണാകുളം ടൗണിൽ മൂന്ന് മിനിറ്റും മറ്റ് സ്റ്റേഷനുകളിൽ രണ്ടുമിനിറ്റുമാണ് വന്ദേഭാരത് നിർത്തുക.വി...



