പുതുവത്സരാഘോഷത്തിനിടെ പോലീസിനെ കല്ലെറിഞ്ഞ കേസിൽ ഏഴുപേർ കീഴടങ്ങി
Perinthalmanna RadioDate: 10-01-2023പെരിന്തൽമണ്ണ: താഴേക്കോട് കരിങ്കാളിക്കാവിൽ പുതുവത്സരാഘോഷത്തിനിടെ പോലീസിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും പോലീസ് വാഹനത്തിന് കേടുപാടുണ്ടാക്കുകയും ചെയ്ത കേസിൽ ഏഴുപേർ കീഴടങ്ങി. അരക്കുപറമ്പ് കരിങ്കാളിക്കാവ് സ്വദേശികളായ കണ്ണാത്തിയിൽ രതീഷ്‌കുമാർ (37), വലിയ പീടിയേക്കൽ ബാബുമണി (39), കൂട്ടപ്പുലാൻ പ്രേംപ്രകാശ്(45), വലിയ പീടിയേക്കൽ മഹേഷ്(31), കൂട്ടപ്പുലാക്കൽ പ്രമോദ് (39), കൂട്ടപ്പുലാക്കൽ മജുമോൻ (38), തൊണ്ടിയിൽ അനൂപ് (41) എന്നിവരാണ് തിങ്കളാഴ്ച ഉച്ചയോടെ പെരിന്തൽമണ്ണ പോലീസ്‌സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ സംഭവത്തിൽ പത്തുപേർ അറസ്റ്റിലായി. മൂന്നുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതോടെയാണ് ഇവർ കീഴടങ്ങിയത്. പോലീസ് വാഹനത്തിന്റെ ചില്ല് തകർന്നതടക്കമുള്ളവയിൽ പൊതുമുതൽ നശിപ്പിക്കൽ നിരോധനനിയമം അടക്കമുള്ളവ പ്രകാരമാണ് കേസെടുത്തി...







