പുതുവത്സര ആഘോഷം; വാഹന പരിശോധന കർശനമാക്കും
Perinthalmanna RadioDate: 30-12-2022മലപ്പുറം: ആഘോഷത്തിമർപ്പിൽ അടിക്കടി ഉണ്ടായി കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ജില്ല ആർടിഒ സി വി എം ഷരീഫിന്റെ നിർദേശ പ്രകാരമാണ് പുതുവത്സര ദിനത്തിൽ കർശന പരിശോധന. പുതുവത്സരാഘോഷത്തിന്റ ഭാഗമായി അമിതാവേശക്കാർ ചീറിപ്പായാനുള്ള സാധ്യത മുന്നിൽ കണ്ട് ഡിസംബർ 30, 31 തീയതികളിൽ ജില്ലയിലെ ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും, മലപ്പുറം ആർടിഒ ഓഫീസ് തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രാത്രികാല പരിശോധന ശക്തമാക്കും.മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം എന്നീ കുറ്റങ്...