കേരളത്തിലെ 56 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്
Perinthalmanna RadioDate: 29-12-2022പിഎഫ്ഐ രണ്ടാം നിര നേതാക്കളെ തേടി സംസ്ഥാന വ്യാപകമായി എന്‍ഐഎ റെയ്ഡ്. പിഎഫ്ഐക്ക് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും എന്‍ഐഎ തിരയുന്നുണ്ട്. ഡൽഹിയിൽനിന്നെത്തിയ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള എന്‍ഐഎ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. പരിശോധനകൾക്ക് കേരള പൊലീസിന്റെ സഹായവും തേടിയിരുന്നു. പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം കേരളത്തിലെത്തിയത്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ്. നിരോധനശേഷവും പിഎഫ്ഐ രഹസ്യമായി പ്രവര്‍ത്തനം തുടരുന്നതിനാലാണ് എന്‍ഐഎയുടെ പരിശോധനയെന്നാണു സൂചന.കൊച്ചിയില്‍ ആലുവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. റൂറൽ ജില്ലയിൽ മാത്രം 12 ഇടങ്ങളിൽ പരിശോധന നടന്നു. കുഞ്ഞുണ്ണിക്കരയിലെ വിവിധ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി. കുഞ്ഞുണ്ണിക്കരയില്‍ മുഹ്സിന്‍, ഫായിസ് എന്നിവരുടെ വീടുകളിൽനിന്നു തെളിവു ശേഖരിച്ചു. ഇടവനക്കാട് പ്രദേശങ്ങളിൽ റെയ്ഡ...

