Tag: night travel

രാത്രി 10 കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണമെന്ന ഉത്തരവുമായി ഗതാഗത വകുപ്പ്
Kerala

രാത്രി 10 കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണമെന്ന ഉത്തരവുമായി ഗതാഗത വകുപ്പ്

Perinthalmanna RadioDate: 12-04-2023രാത്രികാലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പിന്‍റെ ഉത്തരവ്. രാത്രി 10 മുതല്‍ 6 വരെയുള്ള സമയങ്ങളില്‍ ഈ നിബന്ധന ബാധകമാണ്.രാത്രികാലങ്ങളിൽ കെ.എസ്.ആര്‍.ടി.സി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മിന്നൽ ഒഴികെയുള്ള എല്ലാ ബസുകളിലും ഇതു ബാധകമാണ്. മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെ.എസ്.ആര്‍.ടി.സി എംഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ പിന്നീട് രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാലും സ്റ്റോപ്പില്‍ മാത്രമേ ഇറക്കൂ എന്ന് കണ്ടക്ടര്‍ നിര്‍ബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയ...
രാത്രിയാത്ര നിരോധനം നീട്ടല്‍; വയനാടിന്റെ ടൂറിസം മേഖല തകരും
Kerala

രാത്രിയാത്ര നിരോധനം നീട്ടല്‍; വയനാടിന്റെ ടൂറിസം മേഖല തകരും

Perinthalmanna RadioDate: 17-12-2022ലോറിയിടിച്ച് ആന ചരിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വൈകീട്ട് ആറുമണി മുതല്‍ യാത്രയ്ക്ക് നിരോധനം വേണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്ന ബന്ദിപ്പൂര്‍ കടുവസങ്കേതം ഡയറക്ടര്‍ പി. രമേഷ് കുമാര്‍ പറഞ്ഞത് വയനാട്ടില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുത്തങ്ങവഴിയുള്ള രാത്രിയാത്രാ നിരോധനം 12 മണിക്കൂറാക്കിയാല്‍ വയനാടിന്റെ വിനോദസഞ്ചാര രംഗവും കാര്‍ഷികമേഖലയും ഒരുപോലെ കടുത്ത പ്രതിസന്ധിയിലാവും. രാത്രി ഒന്‍പതുമണിമുതലുള്ള രാത്രിയാത്രാ നിരോധനം വന്നശേഷംതന്നെ ഈ രണ്ടുമേഖലകളും പ്രതിസന്ധി നേരിടുന്നുണ്ട്. തേയിലയും കുരുമുളകുമൊഴികെ വയനാട്ടില്‍ നിന്നുള്ള കാര്‍ഷികോത്പന്നങ്ങളുടെ പ്രധാന വിപണി കര്‍ണാടകയാണ്.കര്‍ണാടകയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് വയനാടിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന്. രാത്രി ഒന്‍പത് മണി മുതലുള്ള നിയന്ത്രണം കൊണ്ടു തന്നെ കര്‍ണാടകയില്‍ നിന്നുള്ള വിനോദ സഞ്ചാ...
ഇനി രാത്രി യാത്ര വേണ്ട; സ്കൂളുകളിൽ നിന്നുള്ള വിനോദ യാത്രയ്ക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്
Education, Kerala

ഇനി രാത്രി യാത്ര വേണ്ട; സ്കൂളുകളിൽ നിന്നുള്ള വിനോദ യാത്രയ്ക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രയ്ക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായും പാലിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാത്രി ഒൻപത് മണി മുതൽ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കർഷിച്ചിരിക്കുന്നത്.ടൂറിസം വകുപ്പ് അംഗീകാരം നൽകിയ, നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. 2020 മാർച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതൽ സമഗ്രമായ നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കു...