Tag: Night Walking in Perinthalmana

പെരിന്തൽമണ്ണയിൽ വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു
Local

പെരിന്തൽമണ്ണയിൽ വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു

Perinthalmanna RadioDate: 19-12-2022പെരിന്തൽമണ്ണ: നഗരസഭയും വനിതാ ശിശുവികസന വകുപ്പും ചേർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ പൊതുജനത്തിന് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പെരിന്തൽമണ്ണയിൽ രാത്രിനടത്തം സംഘടിപ്പിച്ചു. സഖി വൺ സ്റ്റോപ്പ് സെന്ററിന് മുന്നിൽ നഗരസഭാ ഉപാധ്യക്ഷ എ. നസീറ ഉദ്ഘാടനം ചെയ്തു. പ്രതിജ്ഞയ്ക്കുശേഷം നഗരത്തിലെ നാലു റോഡുകളിലൂടെയും നടന്ന് തിരിച്ച് വൺ സ്റ്റോപ്പ് സെന്ററിലെത്തി സമാപിച്ചു.നഗരസഭാംഗം അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. അങ്കണവാടി പ്രവർത്തകർ, സി.ഡി.എസ്. അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാംഗങ്ങളായ എം. സരോജ, സാറ സലീം, അജിത, പി. സീനത്ത്, സി.പി. ഷെർളിജ, സി.ഡി.എസ്. പ്രസിഡന്റ് വിജയ, മെമ്പർ സെക്രട്ടറി ആരിഫാ ബീഗം, പാഞ്ചാലി, വിനോദിനി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സൈനബ തുടങ്ങിയവർ നേതൃത്വം നൽകി.പെരിന്തൽമണ്ണയിലേയും പരിസ...