Tag: Nila Bridge

നിള ടൂറിസം പാലവും നിളയോര പാതയും നാടിന് സമർപ്പിച്ചു
Local

നിള ടൂറിസം പാലവും നിളയോര പാതയും നാടിന് സമർപ്പിച്ചു

Perinthalmanna RadioDate: 25-04-2023ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി നിള ടൂറിസം പാലവും, നിളയോര പാതയും പൊതു മരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.റോഡുകളെയും പാലങ്ങളെയും ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തിയുള്ളവികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ കൈകൊള്ളുന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.ഹാർബർ പരിസരത്ത് നടക്കുന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.നോർക്കാ റൂട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ഷഹീർ, മിസിരിയാ സൈഫുദ്ധീൻ, ബിനീഷ മുസ്തഫ, ബീന ടീച്ചർ, ഷംസു കല്ലാട്ടേൽ, നഗരസഭാ ഉപാധ്യക്ഷ ബിന്ദു സ...