നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാത; സർവേ നടപടികൾ ഈയാഴ്ച തുടങ്ങും
Perinthalmanna RadioDate: 18-08-2023നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാതയുടെ സർവേ നടപടികൾ ഹൈദരാബാദ് ആസ്ഥാനമായ ആർവി അസോഷ്യറ്റ്സിനു ചുമതല. സർവേ നടത്തുന്നതിനു 4.3 കോടി രൂപയ്ക്കു ടെൻഡർ ഉറപ്പിച്ചു. ലിഡാർ സർവേ നടത്തുന്ന ഏജൻസിയും റെയിൽവേ അധികൃതരുമായി ഈയാഴ്ച ഒടുവിൽ ചർച്ച നടത്തുന്നതോടെ നടപടികൾക്ക് തുടക്കമാവും. സർവേ പൂർത്തിയാക്കാനുള്ള കാലയളവ് 12 മാസമാണെങ്കിലും വൈകാതെ നടപടി പൂർത്തിയാക്കി ഡിപിആർ സമർപ്പിക്കുകയാണ് ലക്ഷ്യം. അലൈൻമെൻ്റ്, ട്രാഫിക് സ്റ്റഡി, പാലങ്ങളുടെയും ടണലുകളുടേയും കണക്ക്, ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട പദ്ധതി രേഖ വരുന്നതോടെയാകും നിർദിഷ്ട റെയിൽ പാതയ്ക്ക് എത്ര ചെലവു വരുമെന്നറിയാനാകൂ. ഡിഎംആർസിയുടെ നേതൃത്വത്തിൽ തയാറാക്കിയ ഡിപിആറിലെ അലൈൻമെൻ്റ് കൂടി പരിഗണിച്ചുള്ള സർവേയാണു നടക്കുക. 130 കിലോ മീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന ട്രാക്കായിരുന്നു ഡിഎംആർസിയുടെ റിപ്പോർട്ടി...