Wednesday, December 25

Tag: Nilambur – Shornur Train

നിലമ്പൂർ– മേട്ടുപ്പാളയം റൂട്ടിൽ വന്ദേമെട്രോ ട്രെയിനിന് സാധ്യത
Local

നിലമ്പൂർ– മേട്ടുപ്പാളയം റൂട്ടിൽ വന്ദേമെട്രോ ട്രെയിനിന് സാധ്യത

Perinthalmanna RadioDate: 18-06-2023അങ്ങാടിപ്പുറം: റെയിൽവേ പുതിയതായി പുറത്തിറക്കുന്ന എസി വന്ദേമെട്രോ ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച ആലോചന റെയിൽവേ ബോർഡ് ആരംഭിച്ചു. 5 വീതം വന്ദേമെട്രോ ട്രെയിനുകളാണു ഓരോ സോണിനോടും ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 200 കിലോമീറ്റർ ദൂരപരിധി പറയുന്നുണ്ടെങ്കിലും ഇളവുണ്ടാകും. പാസഞ്ചർ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോയ്ക്കുണ്ടാവില്ല. നിലമ്പൂർ– മേട്ടുപ്പാളയം,എറണാകുളം– കോഴിക്കോട്, കോഴിക്കോട്– പാലക്കാട്, പാലക്കാട്– കോട്ടയം, എറണാകുളം– കോയമ്പത്തൂർ, മധുര– ഗുരുവായൂർ, തിരുവനന്തപുരം– എറണാകുളം, കൊല്ലം– തിരുനെൽവേലി, കൊല്ലം– തൃശൂർ, മംഗളൂരു– കോഴിക്കോട് എന്നീ റൂട്ടുകളിലാണു കേരളത്തിൽ വന്ദേമെട്രോ ട്രെയിനുകൾക്കു സാധ്യത. ഇതിൽ നിലമ്പൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയാകാനുണ്ട്. ദക്ഷിണ റെയിൽവേയുടെ ശുപാർശ അനുസരിച്ചാണു ബോർഡ് തീരുമാനമെടുക്കുക. പൂർണമ...
ഷൊർണ്ണൂർ -നിലമ്പൂർ റെയിൽ പാതയിൽ വൈദ്യുതീകരണ പ്രവർത്തികൾ പുരോഗമിക്കുന്നു
Local

ഷൊർണ്ണൂർ -നിലമ്പൂർ റെയിൽ പാതയിൽ വൈദ്യുതീകരണ പ്രവർത്തികൾ പുരോഗമിക്കുന്നു

Perinthalmanna RadioDate: 26-05-2023അങ്ങാടിപ്പുറം: ഷൊർണൂർ - നിലമ്പൂർ റെയിൽ പാതയുടെ വികസനത്തിന് ആക്കം കൂട്ടിക്കൊണ്ട് പാതയിൽ വൈദ്യുതീകരണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നു. വൈദ്യുത കാലുകൾ സ്ഥാപിക്കുന്ന പ്രവർത്തികളാണ് നിലവില്‍ പുരോഗമിക്കുന്നത്. പാലക്കാട് ഡിവിഷനിൽ നിലവിൽ ഷൊർണൂർ - നിലമ്പൂർ പാതയിൽ മാത്രമാണ് വൈദ്യുതീകരണം പൂർത്തിയാക്കാനുള്ളത്. 66 കിലോ മീറ്റർ പാതയിൽ നാല് കിലോമീറ്റർ വരുന്ന അങ്ങാടിപ്പുറം വാണിയമ്പലം നിലമ്പൂർ യാർഡുകളും ഉൾപ്പെടെ 70 കിലോമീറ്റർ വൈദ്യുതീകരിക്കുന്നതിന് 1300 കാലുകളാണ് സ്ഥാപിക്കുന്നത്. ഈ വർഷാവസാനത്തോടെ തന്നെ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.സതേൺ റെയില്‍വേക്ക് കീഴിലുള്ള എട്ട് വൈദ്യുതീകരണ പ്രൊജക്ടുകളിൽ ഒന്നാണിത്. ഇവക്കെല്ലാം കൂടി 587.53 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആവശ്യമായ വൈദ്യുതിക്ക് മേലാറ്റൂരിൽ ആണ് ട്രാക്ഷൻ സബ്സ്റ്റേഷൻ നിർമിക്കുക. മേലാറ്റൂരിലെ 110...
ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയിലെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി
Local

ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയിലെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി

Perinthalmanna RadioDate: 22-05-2023തിരുവനന്തപുരം: വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. വിവിധ ട്രെയിനുകൾ റദ്ദാക്കി. ചില സർവിസുകൾ ഭാഗികമാക്കി. മറ്റു ചിലത് പുനക്രമീകരിച്ചിട്ടുമുണ്ട്.ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ്(12201), നിലമ്പൂര്‍ റോഡ്- ഷൊര്‍ണൂര്‍ ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06466), മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), ഷൊര്‍ണൂര്‍ ജങ്ഷന്‍- നിലമ്പൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06467), നിലമ്പൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350) എന്നിവയാണ് റദ്ദാക്കിയത്.കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) എറണാകുളത്ത് നിന്നും പുറപ്പെടും.മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപു...
ഷൊർണൂർ ഭാഗത്തേക്ക് ഉച്ചക്ക് ട്രെയിൻ വേണമെന്ന മുറവിളിക്ക് ഇനിയും പരിഹാരമായില്ല
Local

ഷൊർണൂർ ഭാഗത്തേക്ക് ഉച്ചക്ക് ട്രെയിൻ വേണമെന്ന മുറവിളിക്ക് ഇനിയും പരിഹാരമായില്ല

Perinthalmanna RadioDate: 28-03-2023അങ്ങാടിപ്പുറം: നിലമ്പൂർ - ഷൊർണൂർ പാതയിൽ ഷൊർണുർ ഭാഗത്തേക്ക് ഉച്ചക്ക് ട്രെയിൻ വേണമെന്ന മുറവിളിക്ക് ഇനിയും പരിഹാരമായില്ല. നിലവിൽ രാവിലെ 10.10ന് നിലമ്പൂർ - ഷൊർണുർ ലോക്കൽ എക്സ്പ്രസ് പുറപ്പെട്ടാൽ ഷൊർണൂർ ഭാഗത്തേക്ക് അടുത്ത ട്രെയിനുള്ളത് 3.10ന് നിലമ്പൂർ - കോട്ടയം ഇന്റർസിറ്റി എക്സ്പ്രസാണ്. ഇതിന് വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ മാത്രമാണ് ഷൊർണൂരിന് മുമ്പ് സ്റ്റോപ്പുള്ളത്, അതിനാൽ മറ്റു സ്ഥലങ്ങളിൽ ഇറങ്ങേണ്ടവർക്ക് പ്രയോജനമില്ല. എന്നാൽ, ഷൊർണൂരിന് അപ്പുറം കോട്ടയം വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്.അതുപോലെ ഷൊർണൂരിൽ നിന്ന് 10.20ന് കോട്ടയം - നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്സ്പ്രസ് പുറപ്പെട്ടാൽ അടുത്ത വണ്ടിക്ക് ഉച്ചക്ക് 2.05 വരെ കാത്തിരിക്കണം ഇത് 3.35നാണ് നിലമ്പൂരിൽ എത്തുക. ഈ സമയത്തിന് ഇടക്ക് പുതിയ ട്രെയിൻ വേണമെന്നും ആവശ്യമുണ്ട്, കോട്ടയം - നിലമ്പൂർ ...
സമയ ക്രമമില്ലാതെ ഗുഡ്‌സ് ട്രെയിനുകൾ എത്തുന്നത് യാത്രക്കാർക്ക് ദുരിതമാവുന്നു
Local

സമയ ക്രമമില്ലാതെ ഗുഡ്‌സ് ട്രെയിനുകൾ എത്തുന്നത് യാത്രക്കാർക്ക് ദുരിതമാവുന്നു

Perinthalmanna RadioDate: 25-03-2023അങ്ങാടിപ്പുറം : ഷൊർണൂർ - നിലമ്പൂർ പാതയിൽ സമയ ക്രമമില്ലാതെ ഗുഡ്‌സ് ട്രെയിനുകൾ എത്തുന്നത് യാത്രാ ട്രെയിനുകളെ വലിയ തോതിൽ ബാധിക്കുന്നു. ഇതുമൂലം യാത്രാ ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നതു മൂലം യാത്രക്കാർക്ക് തീരാദുരിതമാണ്. വ്യാഴാഴ്‌ച രാവിലെയും വൈകിട്ടുമുള്ള യാത്രാ ട്രെയിനുകൾ ഏറെ നേരം ഗുഡ്‌സ് ട്രെയിനുകൾക്കായി പിടിച്ചിടേണ്ടി വന്നു. മുൻപും പല ദിവസങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മെറ്റൽ, കല്ല്, അരി, ഗോതമ്പ് തുടങ്ങിയവയുമായാണ് ഈ റൂട്ടിലെ ഗുഡ്‌സ് ട്രെയിൻ സർവീസ്, മാത്രമല്ല പാതയിൽ റെയിൽവേയുടെ മുഖ്യമായ വരുമാന മാർഗവും ഗുഡ്‌സ് ട്രെയിനുകളാണ്. യാത്രാ ട്രെയിനുകളേറെയും ശരാശരി വരുമാനത്തിലും താഴെയാണ്.ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പുലർച്ചെ 3.35, രാവിലെ 7.05, 9.00, 10.20, ഉച്ചയ്‌ക്ക് ശേഷം 02.05, വൈകിട്ട് 5.55, 8.10 എന്നീ സമയങ്ങളിലും നിലമ്പൂരിൽ നിന്ന് ഷൊർണൂ...
നിലമ്പൂർ – ഷൊർണൂർ പാതയിൽ കുലുക്കല്ലൂരിൽ ഒരു ക്രോസിങ് സ്റ്റേഷൻ കൂടി
Local

നിലമ്പൂർ – ഷൊർണൂർ പാതയിൽ കുലുക്കല്ലൂരിൽ ഒരു ക്രോസിങ് സ്റ്റേഷൻ കൂടി

Perinthalmanna RadioDate: 18-03-2023നിലമ്പൂർ - ഷൊർണൂർ പാതയിൽ കുലുക്കല്ലൂരിൽ ഒരു ക്രോസിങ് സ്റ്റേഷൻ കൂടി പരിഗണിക്കുന്നു. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ യശ്പാൽ സിങ് തോമർ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലമ്പൂർ -ഷൊർണൂർ പാതയിൽ നിലവിൽ രണ്ട് ക്രോസിങ് സ്‌റ്റേഷനുകളാണുള്ളത്. കൂടുതൽ ക്രോസിങ് സ്‌റ്റേഷൻ ഇല്ലാത്തത് പലപ്പോഴും പ്രയാസമുണ്ടാക്കുന്നുണ്ട്.തുടർച്ചയായി എൻജിനുകൾ കേടു വരുന്നതിനാൽ പകരം സംവിധാനം നടപ്പാക്കാനടക്കം റെയിൽവേ ബുദ്ധി മുട്ടുകയാണ്. ഇതിനു പരിഹാരം എന്ന നിലയിലാണ് പുതിയ ക്രോസിങ് സ്റ്റേഷൻ പരിഗണിക്കുന്നത്.ബയാത്രക്കാർക്ക് വണ്ടി കാത്തിരിക്കാനുള്ള എ.സി. സംവിധാനത്തോട് കൂടിയ വെയ്റ്റിങ് ലോഞ്ച്, പാർക്കിങ് സൗകര്യം കൂടുതൽ വിപുലപ്പെടുത്താനും ട്രാഫിക് സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പദ്ധതി, നിലമ്പൂർ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്ത് പ്രത്യേക ഗോപുരം മ...
നിലമ്പൂർ– കോട്ടയം എക്‌സ്‌പ്രസിന് ഷൊർണൂർ– നിലമ്പൂർ പാതയോട് അവഗണന
Local

നിലമ്പൂർ– കോട്ടയം എക്‌സ്‌പ്രസിന് ഷൊർണൂർ– നിലമ്പൂർ പാതയോട് അവഗണന

Perinthalmanna RadioDate: 16-03-2023അങ്ങാടിപ്പുറം: നിലമ്പൂർ–കോട്ടയം എക്‌സ്‌പ്രസിന് ഷൊർണൂർ–നിലമ്പൂർ പാതയോട് അവഗണന. ഈ പാതയിൽ രണ്ടിടത്ത് മാത്രമേ ട്രെയിൻ നിർത്തൂ. എന്നാൽ ഷൊർണൂർ വിട്ടാൽ കോട്ടയം വരെ എല്ലാ സ്‌റ്റേഷനുകളിലും നിർത്തും. കോവിഡ് കാലത്തിനു ശേഷം നിലമ്പൂർ–കോട്ടയം എക്സ്‌പ്രസ് എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുകൾ പുനഃസ്ഥാപിക്കാത്തത് യാത്രക്കാർക്ക് ദുരിതമായി. രാവിലെ 10.10ന് നിലമ്പൂരിൽനിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള  ട്രെയിൻ കടന്നുപോയാൽ പിന്നെ മറ്റൊരു ട്രെയിൻ എത്തുന്നത് വൈകിട്ട് 3.10നുള്ള നിലമ്പൂർ –കോട്ടയം എക്‌സ്‌പ്രസ് ആണ്.യാത്രക്കാർക്ക് 5 മണിക്കൂർ നേരത്തെ കാത്തിരിപ്പ്. ഇതിനും ഷൊർണൂരിനും നിലമ്പൂരിനും ഇടയ്‌ക്ക് വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് സ്‌റ്റോപ്പ്. കോവിഡ് കാലത്തിന് മുൻപ് എല്ലാ സ്‌റ്റേഷനുകളിലും നിർത്തിയിരുന്ന പാസഞ്ചർ ട്രെയിനായിരുന്നു ഇത്. എന്നാൽ കോവിഡ് കാലത്തിനു...
നിലമ്പൂർ- കോട്ടയം ട്രെയിന്‍ ഇന്നു മുതൽ 31 വരെ ഭാഗികമായി റദ്ദ് ചെയ്യും
Local

നിലമ്പൂർ- കോട്ടയം ട്രെയിന്‍ ഇന്നു മുതൽ 31 വരെ ഭാഗികമായി റദ്ദ് ചെയ്യും

Perinthalmanna RadioDate: 12-03-2023അങ്ങാടിപ്പുറം: ട്രാക്കിലെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നിലമ്പൂർ- കോട്ടയം (16325) തീവണ്ടി ഭാഗികമായി റദ്ദ് ചെയ്യും. ഞായറാഴ്ച മുതൽ മാർച്ച് 31 വരെയാണ് വണ്ടി റദ്ദ് ചെയ്യുന്നത്. 12 മുതൽ 31 വരെ നിലമ്പൂർ നിന്ന് പുറപ്പെടുന്ന നിലമ്പൂർ- കോട്ടയം വണ്ടി എറണാകുളത്ത് ഓട്ടം നിർത്തും. എന്നാൽ 19-നും 26-നും പതിവു പോലെ നിലമ്പൂർ നിന്ന് പുറപ്പെട്ട് കോട്ടയം വരെ പോകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EYuz71RniLNAdUHfxjrKjr-----------------------...
ഷൊർണൂർ- നിലമ്പൂർ പാതയിൽ ട്രെയിനുകൾ വൈകുന്നത് പതിവ്
Local

ഷൊർണൂർ- നിലമ്പൂർ പാതയിൽ ട്രെയിനുകൾ വൈകുന്നത് പതിവ്

Perinthalmanna RadioDate: 05-03-2023പെരിന്തൽമണ്ണ: ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ ട്രെയിനുകൾ വൈകിയെത്തുന്നതും പിടിച്ചിടുന്നതും പതിവായി. എൻജിനുകളുടെയും പാളത്തിന്റെയുംകാലപ്പഴക്കമാണ് ഇതിന് കാരണമാകുന്നത്. ട്രെയിനുകളുടെ അടിക്കടിയുള്ള എൻജിൻ തകരാറാണ് പാതയിലെ ട്രെയിൻ ഗതാഗതത്തിന്റെ സമയക്രമം വലിയ തോതിൽതെറ്റിക്കുന്നത്. ഈ റൂട്ടിൽ മിക്ക ട്രെയിനുകൾക്കും ഉപയോഗിക്കുന്നത് പഴയ ഡീസൽ എൻജിനുകളാണ്. ഇതുമൂലമാണ് അടിക്കടിയുള്ള എൻജിൻ തകരാറ്. കഴിഞ്ഞ ദിവസം വഴിയിൽ കിടന്ന ട്രെയിൻ നീക്കുന്നതിന് അങ്ങാടിപ്പുറത്ത് നിന്ന് ഗുഡ്സ് ട്രെയിനിൻ്റെ എൻജിൻ ഉപയോഗിച്ച സാഹചര്യവും ഉണ്ടായി. പാതയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾനടക്കുന്നുണ്ട്. ഇത് പൂർത്തിയാകുന്നതോടെ ഡീസൻ എൻജിനുകൾ ആവശ്യമില്ലാതാകും. അതിനാൽ പുതിയ എൻജിനുകളുടെ കാര്യത്തിൽ അധികൃതർ നിസ്സംഗത പുലർത്തുകയാണ്.എന്നാൽ വൈദ്യുതീകരണ പ്രവൃത്തി പൂർത്തിയാകാൻ ഒരു വർഷമെങ്കിലും എടുത്തേക്ക...
നിലമ്പൂർ – കോട്ടയം എക്സ്പ്രസ് എൻജിൻ തകരാർ മൂലം വഴിയിൽ കുടുങ്ങി
Local

നിലമ്പൂർ – കോട്ടയം എക്സ്പ്രസ് എൻജിൻ തകരാർ മൂലം വഴിയിൽ കുടുങ്ങി

Perinthalmanna RadioDate: 02-03-2023നിലമ്പൂരിൽ നിന്ന് ഉച്ച കഴിഞ്ഞു 3ന് പുറപ്പെടുന്ന നിലമ്പൂർ - കോട്ടയം ഇന്റർ സിറ്റി എക്സ്പ്രസ് എൻജിൻ തകരാർ മൂലം വഴിയിൽ കുടുങ്ങി. ഒന്നര മണിക്കൂറിനു ശേഷം മറ്റൊരു എൻജിൻ കൊണ്ടു വന്നു യാത്ര പുനരാരംഭിച്ചു. തൊടികപ്പുലത്തിനും തുവ്വൂരിനുമിടയിലാണ് എൻജിൻ തകരാറായി നിന്നത്.ഷൊർണൂരിൽ നിന്ന് എൻജിൻ എത്തിച്ച് വൈകിട്ട് അഞ്ചോടെ യാത്ര പുനരാരംഭിച്ചു. നിലമ്പൂർ - ഷൊർണൂർ പാതയിൽ വാണിയമ്പലം, അങ്ങാടിപ്പുറം സ്റ്റേഷനുകളിൽ മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പ് ഉള്ളത്. എൻജിൻ പണിമുടക്കിയതോടെ ഈ പാതയിൽ മറ്റു ട്രെയിൻ സർവീസുകളെല്ലാം വൈകി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ &n...