നിലമ്പൂർ റെയിൽപാത വൈദ്യുതീകരണം; മൺതിട്ടകൾ നിരപ്പാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു
Perinthalmanna RadioDate: 22-02-2023മേലാറ്റൂർ: റെയിൽ പാതയോട് ചേർന്നു കിടക്കുന്ന ചെമ്മാണിയോട്ടെ മൺതിട്ടകൾ നിരപ്പാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഷൊർണൂർ- നിലമ്പൂർ റെയിൽപാത വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായാണ് മൺതിട്ടകൾ നിരപ്പാക്കുന്നത്. ഇതോടൊ പ്പം കേബിളിടാനുള്ള കുഴികളുടെയും സ്വിച്ചിങ് സ്റ്റേഷനുകളുടെയും പ്രവൃത്തി നടന്നു വരുന്നു. ഏതാനും മാസങ്ങളായി പാളങ്ങളുടെ ലെവലിങ്, പാളങ്ങൾക്ക് ഇടയിലെ മെറ്റലുകൾ പാക്കിങ് എന്നിവ നടത്തി കഴിഞ്ഞു. വൈദ്യുതി ട്രെയിൻ ഓടിക്കുന്നതിന്റെ ഭാഗമായാണ് ഷൊർണൂർ- മുതൽ നിലമ്പൂർ വരെ പ്രവൃത്തികൾ ദ്രുതഗതിയിൽ നടത്തുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ...










