ഗുഡ്സ് ട്രെയിൻ ഓട്ടം തോന്നുംപടി; യാത്രാ ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്നു
Perinthalmanna RadioDate: 10-11-2022പെരിന്തൽമണ്ണ ∙ ഷൊർണൂർ – നിലമ്പൂർ റെയിൽവേ പാതയിൽ കൃത്യമായ ഷെഡ്യൂൾ പാലിക്കാതെയുള്ള ഗുഡ്‌സ് ട്രെയിനുകളുടെ ഓട്ടം പാതയിലെ യാത്രാ ട്രെയിനുകൾക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നു.ട്രെയിനുകളുടെ സമയത്ത് എത്തുന്ന ഗുഡ്‌സ് ട്രെയിനുകൾ കാരണം പലപ്പോഴും യാത്രാ ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്ന സാഹചര്യമുണ്ട്. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് കണക്‌ഷൻ ട്രെയിനുകൾ ലഭിക്കാതെ ദുരിതത്തിലാകുന്നത്.രാവിലെ 11.30 മുതൽ ഉച്ചയ്‌ക്ക് 2 വരെ പാതയിൽ യാത്രാ ട്രെയിനുകളില്ലാത്ത സമയമാണ്.ഈ സമയങ്ങളിലേക്ക് ഗുഡ്‌സ് ട്രെയിനുകൾ ക്രമീകരിച്ചാൽ യാത്രാ ട്രെയിനുകളെ ബാധിക്കില്ല.എന്നാൽ കഴിഞ്ഞ 2 ദിവസങ്ങളിൽ വന്ന ഗുഡ്‌സ് ട്രെയിനുകൾ വൈകിട്ട് റൂട്ടിൽ യാത്രാവണ്ടികളുള്ള സമയത്താണ് എത്തിയത്. ഇതുമൂലം രണ്ട് ദിവസങ്ങളിലും ട്രെയിനുകൾ മണിക്കൂറുകളോളം വൈകി. ഞായർ വൈകിട്ട് 3.50 ന് അങ്ങാടിപ്പുറത്ത് നിന്ന് പോകേണ്ട ക...



