Tag: Nipah Virus

നിപ ഭീതിയൊഴിഞ്ഞു; കോഴിക്കോട്ടെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; മാസ്കും സാനിറ്റൈസറും നിർബന്ധം
Kerala

നിപ ഭീതിയൊഴിഞ്ഞു; കോഴിക്കോട്ടെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; മാസ്കും സാനിറ്റൈസറും നിർബന്ധം

Perinthalmanna RadioDate: 23-09-2023കോഴിക്കോട്ടെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ഓൺലൈൻ വഴിയായിരുന്നു അധ്യയനം. കോഴിക്കോട് നിപ വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞിട്ടുണ്ട്. സ്കൂളുകളിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി. അതേസമയം, കണ്ടയ്ന്റ്മെന്റ് സോണുകളിൽ അധ്യയനം ഓൺലൈൻ വഴി തുടരും.തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ സ്കൂളുകളിൽ പതിവു പോലെ എത്തിച്ചേരണം. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്നും ജില്ലാ കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ്മുറികളിലും സാനിറ്റൈസർ വെക്കണം. എല്ലാവരും ഇതുപയോഗിച്ച് കൈകൾ വൃത്തിയാക്കണം. കണ്ടയ്ന്റ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കുന്നത്‍ വരെ അധ്യയനം ഓൺലൈനായ...
കോഴിക്കോട് നിപ സ്ഥിരീകരിച്ചു; രണ്ട് മരണം വൈറസ് ബാധ മൂലം
Kerala

കോഴിക്കോട് നിപ സ്ഥിരീകരിച്ചു; രണ്ട് മരണം വൈറസ് ബാധ മൂലം

Perinthalmanna RadioDate: 12-09-2023കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കോഴിക്കോട്ട് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.നിപ സംശയത്തെ തുടർന്ന് കോഴിക്കോട് നാലു പേർ ചികിത്സയിലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. നിലവിൽ 75...
കോഴിക്കോട് വീണ്ടും നിപ ഭീതി; ആശങ്കയോടെ ഫലം കാത്ത് കേരളം
Kerala

കോഴിക്കോട് വീണ്ടും നിപ ഭീതി; ആശങ്കയോടെ ഫലം കാത്ത് കേരളം

Perinthalmanna RadioDate: 12-09-2023സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നിപ ഭീതി ഉയർന്നതോടെ പരിശോധന ഫലത്തിനായി കാത്ത് കേരളം. പ്രധാനമായും രണ്ടാമത് മരിച്ചയാളുടെയും ഇപ്പോൾ ഗുരുതര നിലയിലുള്ള വയസുകാരനായ ഒരു ആൺകുട്ടിയുടെയും പരിശോധന ഫലത്തിനായാണ് കാത്തിരിക്കുന്നത്. ഇവ രണ്ടും ലഭിച്ചാൽ മാത്രമേ നിപ വീണ്ടും എത്തിയതായി സ്ഥിരീകരിക്കാനാവൂ. സമാനമായ ലക്ഷണങ്ങളോടെ രണ്ട് പേർ മരിച്ചതോടെയാണ് നിപയാണെന്ന് സംശയം ഉടലെടുത്തത്.പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. ആദ്യ മരണം ഓഗസ്റ്റ് 30 ന് ആയിരുന്നു. എന്നാൽ, നിപ ആണെന്ന സംശയങ്ങൾ ഒന്നും ആ സമയം ഉണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്.  വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന...