നോറോ വൈറസ്; 3 സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു
Perinthalmanna RadioDate: 16-02-2023പെരിന്തൽമണ്ണ: 2 വിദ്യാർഥിനികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ 3 പേരുടെ സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് പരിശോധനയ്ക്ക് അയച്ചത്.ആദ്യം ഹോസ്റ്റലിലെ ഒരു വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് 12 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ഒരാൾക്ക് കൂടി നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വീണ്ടും സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. അതേ സമയം നിലവിൽ ആർക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ആദ്യം രോഗബാധ കണ്ടെത്തിയ വിദ്യാർഥിനിയുടെ രോഗാവസ്ഥ പൂർണമായും മാറി. പിന്നീട് രോഗം സ്ഥിരീകരിച്ച വിദ്യാർഥിനിക്കും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. പുതിയ പരിശോധനാ ഫലം വന്നതിന് ശേഷമേ ഹോസ്റ്റലിൽ നിരീക്ഷണത്തി ലുള്...







