ഒടമല മഖാമിൽ 4 മാസം നീണ്ടുനിന്ന നേർച്ചക്ക് പരിസമാപ്തി
Perinthalmanna RadioDate: 15-05-2023പെരിന്തൽമണ്ണ: ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ നാലു മാസം നീണ്ടു നിന്ന ഈ വർഷത്തെ നേർച്ചക്ക് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പരിസമാപ്തി. മഖാം നേർച്ച സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി നടന്ന മഖാം സിയാറത്തിന് കെ കെ സി എം തങ്ങൾ വഴിപ്പാറ നേതൃത്വം നൽകി. തുടർന്ന് നടന്ന ദുആ സമ്മേളനത്തിൽ മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രൊഫസർ ഇസ്ഹാഖ് ബാഖവി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തി. ഏലംകുളം ബാപ്പു മുസ്ലിയാർ ദുആ സമ്മേളനത്തിന് നേതൃത്വം നൽകി.ചടങ്ങിൽ സയ്യിദ് ഹബീബുള്ള തങ്ങൾ, മുഹമ്മദ് ഹാജി, അഷ്‌റഫ് മൗലവി, ഉസ്മാൻ ദാരിമി, ഫവാസ് ഹുദവി,കരീം മൗലവി,അബുബക്...





