Tag: One Million Goal

വൺ മില്യൺ ഗോൾ പദ്ധതി ജില്ലയിൽ തുടങ്ങി
Local

വൺ മില്യൺ ഗോൾ പദ്ധതി ജില്ലയിൽ തുടങ്ങി

Perinthalmanna RadioDate: 22-11-2022മലപ്പുറം: എല്ലാവരിലും കായികക്ഷമത വളർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ. 'വൺ മില്യൺ ഗോൾ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം.എസ്.പി. സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികളുടെ കായികക്ഷമത ഉറപ്പാക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. അടുത്തവർഷം മുതൽ കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.10 മുതൽ 12 വരെ പ്രായമുള്ള കുട്ടികളെ മികച്ച പ്രതിഭകളാക്കുക, ലോകകപ്പ് 2030-ൽ പങ്കെടുക്കാൻ രാജ്യത്തെ പ്രാപ്തമാക്കുകയാണ് എന്നിവയാണ് വൺ മില്യൺ ഗോൾ പദ്ധതിയുടെ ലക്ഷ്യംപി. ഉബൈദുള്ള എം.എൽ.എ. അധ്യക്ഷനായി. എ.പി. അനിൽകുമാർ എം.എൽ.എ., വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മുൻ ഇന്ത്യൻതാരം യു. ഷറഫലി, വാർഡ് കൗൺസിലർ കെ.പ...
വൺ മില്ല്യൺ ഗോൾ ക്യാമ്പയിന് ജില്ലയിൽ തുടക്കം
Kerala, Local, Sports

വൺ മില്ല്യൺ ഗോൾ ക്യാമ്പയിന് ജില്ലയിൽ തുടക്കം

Perinthalmanna RadioDate: 11-11-2022ഖത്തർ ലോകകപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ‘വൺ മില്ല്യൺ ഗോൾ' ക്യാമ്പയിൻ 2022'ന്‌ ജില്ലയിൽ തുടക്കം. എംസ്‌പി പരേഡ്‌ ഗ്രൗണ്ടിൽ പി.ഉബൈദുള്ള എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. സ്‌പോട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ വി.പി അനിൽ അധ്യക്ഷനായി. എംഎസ്‌പി കമാൻഡൻഡ്‌ കെ.വി സന്തോഷ്‌ മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ മുജീബ്‌ കാടേരി, കൗൺസിലർ ജയശ്രീ രാജീവ്‌, എംഎസ്‌പി അസി. കമാൻഡൻഡ്‌ ഹബീബ്‌ റഹ്‌മാൻ, ക്യാമ്പെയ്‌ൻ ജില്ലാ അംബാസിഡർ യു ഷറഫലി, കെ മനോരഹര കുമാർ, പി ഋഷികേശ്‌ കുമാർ, കെ.എ നാസർ, ഡോ. സുധീർകുമാർ, സെക്രട്ടറി എച്ച്‌.പി അബ്‌ദുൾ മഹ്‌റൂഫ്‌, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി. സുരേഷ്‌ എന്നിവർ സംസാരിച്ചു. ...