അവധിക്കാലം ആഘോഷമാക്കാൻ ഊട്ടിയിൽ സഞ്ചാരികളുടെ ഒഴുക്ക്
Perinthalmanna RadioDate: 27-12-2022ഊട്ടി: ക്രിസ്മസ് ദിനത്തിൽ ഊട്ടി സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. ചാറ്റൽമഴയും തണ്ണുപ്പും ആസ്വദിക്കാൻ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഊട്ടിയിൽ എത്തിയത് അരലക്ഷത്തോളം സഞ്ചാരികൾ. ഇവരിൽ കൂടുതലും മലയാളികളാണ്. ഊട്ടി ബോട്ട് ഹൗസ്, സസ്യോദ്യാനം, ദോഡാബെട്ട, പൈക്കര എന്നിവിടങ്ങൾ സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. ഉച്ചയോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സഞ്ചാരികളുടെ തിരക്ക് പുതുവർഷം വരെ തുടരും.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...