മങ്കട ചേരിയം മിനി സ്റ്റേഡിയത്തില്‍ ഓപ്പൺ ജിംനേഷ്യം തുറന്നു
Perinthalmanna RadioDate: 29-03-2023മങ്കട: പണം കൊടുത്ത് വ്യായാമം ചെയ്ത കാലത്തിന് വിടപറഞ്ഞ് ഇനി മുതല്‍ മങ്കടയിലെ പൊതുജനങ്ങള്‍ക്ക് ആരോഗ്യം സംരക്ഷിക്കാം. ശുദ്ധ വായുവും ശ്വസിച്ച് പുഷ് അപ് ബഞ്ചിലും ഹിപ്പ് ഷേപ്പറിലുമൊക്കെ വ്യായാമം ചെയ്യാന്‍ മങ്കടയിൽ ഓപ്പണ്‍ ജിംനേഷ്യം മഞ്ഞളാംകുഴി അലി എം. എൽ.എ ഉദ്ഘാടനം ചെയ്തു. മങ്കട ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലാണ് ചേരിയം മിനി സ്റ്റേഡിയത്തില്‍ ജിംനേഷ്യം നിര്‍മിച്ചത്.12 ഉപകരണങ്ങളാണ് ഉണ്ടാവുക. നാല് ചക്രങ്ങളുള്ള ഷോള്‍ഡര്‍ ബില്‍ഡര്‍, എയര്‍ വാക്കര്‍, ഹാന്‍ഡ് പുള്ളര്‍, ഹിപ് ഷേപ്പര്‍, ഹോഴ്‌സ് റൈഡര്‍, ജംഗിള്‍ ജിം തുടങ്ങിയ ഉപകരണങ്ങളാണ് ഉണ്ടാവുക. മൂന്ന് ലക്ഷം രൂപയാണ് ചെലവ്. ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിലും ഈ വർഷം വ്യായാമ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗർ അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ...

