ഒരാടംപാലത്ത് വീണ്ടും വാഹനാപകടം; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
Perinthalmanna RadioDate: 03-07-2023അങ്ങാടിപ്പുറം: ദേശീയ പാതയിലെ അങ്ങാടിപ്പുറം ഒരാടംപാലത്തിൽ വീണ്ടും വാഹനാപകടം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. കണ്ടെയ്നർ ലോറി ഉൾപ്പെടെ മൂന്ന് വാഹനങ്ങളാണ് പാലത്തിൽ ഇടിച്ച് അപകടമുണ്ടായത്. ഇതോടെ ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇതേ സമയം മലപ്പുറം, മഞ്ചേരി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന വാഹനങ്ങൾ ഒരാടം പാലത്ത് നിന്നും വലമ്പൂർ - പട്ടിക്കാട് വഴിയും,പെരിന്തൽമണ്ണയിൽ നിന്നും മലപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം കെഎസ്ഇബി ഓഫീസിന് സമീപത്തെ റോഡിലൂടെ ചെരക്കാപ്പറമ്പ് വഴിയുമാണ് കടത്തി വിട്ടത്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാത ഗതാഗത കുരുക്കിലായി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------------...




