ഓരാടംപാലം – മാനത്ത്‌മംഗലം ബൈപ്പാസ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടു
Perinthalmanna RadioDate: 06-03-2023അങ്ങാടിപ്പുറം: എട്ടു വർഷം മുൻപ് ഭരണാനുമതി കിട്ടി 10 ലക്ഷം രൂപ അനുവദിച്ച് ഇപ്പോൾ സാകേതിക കുരുക്കിൽ പെട്ട് കിടക്കുന്ന ഓരാടംപാലം - മാനത്ത് മംഗലം ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി തിരുവനന്തപുരം പൊതു മരമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തി പരാതി നൽകി. കോഴിക്കോട്- പാലക്കാട് ദേശീയ പാത കടന്നു പോകുന്ന അങ്ങാടിപ്പുറം ടൗണിൽ രൂക്ഷമായ ഗതാഗത കുരുക്കിൽ ആംബുലൻസ് അടക്കം നിരവധി വാഹനം മണിക്കൂറുകൾ ഇവിടെ കുടുങ്ങി കിടക്കുന്നു. രോഗികളെ യഥാ സമയം ഹോസ്പിറ്റലിൽ എത്തിക്കാൻ പ്രയാസപ്പെടുന്നു. എന്നീ കാര്യങ്ങൾ പരാതിയിൽ ചുണ്ടിക്കാട്ടി. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി വലമ്പൂർ,സെക്രട്ടറി ഷിഹാബ് മാസ്റ്റർ തിരൂർക്കാട് , റഷീദ് കുറ്റിരി, തുടങ്ങിയവർ മന്ത്രിയുടെ ഓഫീ...









