ഓരാടംപാലം- വൈലോങ്ങര ബൈപ്പാസ് ; സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതിയായി
Perinthalmanna RadioDate: 02-07-2023അങ്ങാടിപ്പുറം: ഓരാടംപാലം- വൈലോങ്ങര ബൈപ്പാസിന് പുതുക്കിയ അലൈൻമെന്റ് പ്രകാരമുള്ള പ്രവൃത്തിക്ക് 1.26 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ. അറിയിച്ചു. 2016-17-ലെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ബൈപ്പാസിന്റെ പുതുക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തിക്ക് പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിലെ വിവിധ സർവേ നമ്പറുകളിൽ ഉൾപ്പെട്ട 1.26 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.പ്രവൃത്തി നടപ്പിലാക്കുന്ന നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ. പൊതുമരാമത്ത് വകുപ്പിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരം റവന്യൂ വകുപ്പാണ് സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ അനുമതി നൽകിയത്. 2016-ൽ 12.62 കോടി കിഫ്ബിയിൽനിന്ന് അനുവദിച്ച് ഉത്തരവാകുകയും ആർ.ബ...








