ഓശാന ഞായർ ആചരണത്തോടെ വിശുദ്ധവാരത്തിന് തുടക്കമായി
Perinthalmanna RadioDate: 03-04-2023അങ്ങാടിപ്പുറം: യേശുക്രിസ്തു രാജകീയമായി ജറുസലേമിലേക്ക് പ്രവേശിച്ചതിൻ്റെ ഓർമയിൽ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു. ഇതോടെ വിശുദ്ധ വാരത്തിനു തുടക്കമായി.പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ നടന്ന ഓശാനയുടെ തിരു കർമങ്ങളിൽ നൂറു കണക്കിനു വിശ്വാസികൾ പങ്കാളികളായി. കുരുത്തോലയുടെ വെഞ്ചരിപ്പിനു ശേഷം ഫാത്തിമ യുപി സ്കൂൾ അങ്കണത്തിൽനിന്നും ദേവാലയത്തിലേക്ക് പ്രദക്ഷിണവും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയുണ്ടായി. എപ്പിസ്കോപ്പൽ വികാരി ഫാ.ജെയിംസ് വാമറ്റത്തിൽ, ഫാ.സിബിൻ കിളിയംപറമ്പിൽ എന്നിവർ കാർമികത്വം വഹിച്ചു. ഡീക്കൻ ജെഫിൻ എലിവാലങ്കിയിൽ നേതൃത്വം നൽകി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ...


