Tag: Pakal Veedu

പെരിന്തൽമണ്ണ നഗരസഭയിൽ പകൽവീട് പദ്ധതി തുടങ്ങി
Local

പെരിന്തൽമണ്ണ നഗരസഭയിൽ പകൽവീട് പദ്ധതി തുടങ്ങി

Perinthalmanna RadioDate: 09-12-2022പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള പകൽവീട് പെരിന്തൽമണ്ണ നഗരസഭയുടെ സൈമൺ ബ്രിട്ടോ സ്മാരക സാന്ത്വന കേന്ദ്രത്തിൽ തുടങ്ങി. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ മർവ കുഞ്ഞാൻ പദ്ധതി വിശദീകരിച്ചു. എപ്പോഴെങ്കിലും മാനസികാരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതിനാൽ ജീവിതകാലം മുഴുവൻ സമൂഹ മുഖ്യധാരയിലേക്ക് വരാൻ കഴിയാത്ത വിധത്തിലായവർക്കായാണ് പകൽവീട് പദ്ധതി. ഇത്തരത്തിൽ ആത്മവിശ്വാസക്കുറവും സമൂഹത്തെ അഭിമുഖീകരിക്കാനുള്ള ഭയവും കുറ്റബോധവും തുടങ്ങിയവ കണ്ടെത്തി വിദഗ്ധ പരിശീലനങ്ങൾ നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരികയുമാണ് ലക്ഷ്യം.നഗരസഭാ ഉപാധ്യക്ഷ എ. നസീറ, ജി. മിത്രൻ, നഗരസഭാ അംഗങ്ങളായ കെ. ഉണ്ണിക്കൃഷ്ണൻ, മുഹമ്മദ് ഹനീഫ, അമ്പിളി മനോജ്, ഷാൻസി നന്ദകുമാർ തുടങ്ങിയ...