മൂന്നാം ഗഡു കാത്ത് തദ്ദേശ സ്ഥാപനങ്ങൾ; ചെലവഴിക്കാൻ 317 കോടി ബാക്കി
Perinthalmanna RadioDate: 24-03-2023മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ ഒരാഴ്ച മാത്രം അവശേഷിക്കേ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബഡ്ജറ്റ് വിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിക്കാത്ത സർക്കാർ നടപടി പദ്ധതികളുടെ താളം തെറ്റിക്കുന്നു. ഡിസംബറിൽ ലഭിക്കേണ്ട വിഹിതം തദ്ദേശ ഭരണ സമിതികളുടെ പ്രതിഷേധത്തെ തുടർന്ന് ഒരാഴ്ച മുമ്പ് സർക്കാർ അനുവദിച്ചെങ്കിലും മൂന്നാം ഗഡുവിന്റെ മുന്നിലൊന്ന് മാത്രമാണിത്. ബാക്കി തുക 25ന് നൽകുമെന്ന സർക്കാരിന്റെ ഉറപ്പിൽ വിശ്വാസമർപ്പിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ. ബഡ്ജറ്റ് വിഹിതം വൈകുന്നത് പദ്ധതികളുടെ ബില്ല് സമർപ്പിക്കൽ വൈകിപ്പിക്കുന്നുണ്ട്. ജനറൽ പദ്ധതികൾക്കൊപ്പം എസ്.സി.പി, ടി.എസ്.പി പദ്ധതികൾക്കുള്ള തുകയും ലഭിക്കാനുണ്ട്. വ്യക്തിഗത ആനുകൂല്യങ്ങളെയും ലൈഫ് മിഷൻ പദ്ധതിയെയും അടക്കം ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പണം ലഭിക്കാത്തതിനാൽ പദ്ധതികളുടെ ബില്ലുകൾ ട്രഷറിയിലേക്ക് നൽകാൻ കഴിയില്ല. സമർ...

