പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ആകാശ്- ഗോകുൽ സഖ്യം ക്വാർട്ടർ ഫൈനലിൽ
Perinthalmanna RadioDate: 04-11-2022മേലാറ്റൂർ: ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ലോക പാരാബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആകാശ്-ഗോകുൽദാസ് സഖ്യം രണ്ടു മത്സരങ്ങൾ ജയിച്ച് ക്വാർട്ടർഫൈനലിൽ കടന്നു.ആദ്യമത്സരത്തിൽ ഫ്രാൻസിന്റെ ഫെബിൻ മോറാട്ട്-ചാൾസ് നോയകിസ് സഖ്യത്തിനോട് രണ്ടു സെറ്റ് മത്സരത്തിൽ (21-12, 21-15) പരാജയപ്പെട്ടിരുന്നു. തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ, അമേരിക്കയുടെ റയാൻ ഗിയോഫ്രെഡാ-ജാക് പെട്രൂസെല്ലി സഖ്യത്തെയും (11-21, 20-22), കാനഡയുടെ ജെസ്റ്റിൻ കേഡ്രിക്-വയറ്റ്‌ലെറ്റ് ഫൂട്ട് സഖ്യത്തെയും (21-17, 21-23, 21,-11) തോൽപ്പിച്ചാണ് ക്വാർട്ടറിൽ കടന്നത്. മൂന്നു മത്സരങ്ങളിൽ രണ്ടു പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഗ്രൂപ്പിൽനിന്ന് മൂന്നു പോയിന്റോടെ ഫ്രാൻസും ക്വാർട്ടറിലെത്തി.10 വർഷം മുൻപ് പാരാബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എസ്.എൽ. മൂന്ന് കാറ്റഗറിയിൽ എറണാകുളത്തെ നീരജ് ജോർജ് ബേബി പങ്കെടുത്തിരുന്നെങ്കിലും മലയാളി...