പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയ തിരുനാൾ കൊടിയേറി
Perinthalmanna RadioDate: 28-01-2023അങ്ങാടിപ്പുറം: പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷത്തിന് തുടക്കമായി.എപ്പിസ്‌കോപ്പൽ വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ തിരുനാളിന് കൊടിയേറ്റി. അസി. വികാരി ഫാ. സിബിൻ കിളിയംപറമ്പിൽ സഹകാർമികനായി. വിശുദ്ധ കുർബാനയ്ക്കുശേഷം സെമിത്തേരി സന്ദർശിച്ച് ഒപ്പീസ് നടത്തി. ഹൈസ്‌കൂൾ അങ്കണത്തിൽ കലാസന്ധ്യയുണ്ടായി.ശനിയാഴ്‌ച രാവിലെ ആറിന് ആരാധനയും വിശുദ്ധ കുർബാനയും പത്തിന് വയോജന കൂട്ടായ്‌മയും വിശുദ്ധ കുർബാനയും ഉണ്ടാകും.വൈകീട്ട് മൂന്നിന് തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുവെക്കും. തുടർന്ന് നടക്കുന്ന തിരുനാൾ കുർബാനയിൽ ഫാ. സാജു തേക്കാനത്ത് സി.എഫ്.ഐ.സി. വചനസന്ദേശം നൽകും. 6.30-ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കിഴക്കേമുക്ക് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 8.15-ന് വാദ്യമേളവും ...

