കായികതാരങ്ങൾക്ക് ആവേശം പകർന്ന് ഒളിംപ്യൻ അനിൽഡ തോമസ് പരിയാപുരത്ത്
Perinthalmanna RadioDate: 12-07-2023അങ്ങാടിപ്പുറം: മഴയെ അവഗണിച്ച് കായിക പരിശീലനം നടത്തുന്ന പരിയാപുരം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെയും ഫാത്തിമ യുപി സ്കൂളിലെയും വിദ്യാർഥികൾക്ക് ആവേശം പകരാൻ അപ്രതീക്ഷിത അതിഥിയെത്തി, ഒളിംപ്യൻ അനിൽഡ തോമസ്.2016 റിയോ (ബ്രസീൽ) ഒളിംപിക്സിൽ 4x400 മീറ്റർ റിലേയിൽ ഇന്ത്യക്കു വേണ്ടി ബാറ്റൺ ഏന്തിയ താരമാണ് അനിൽഡ. 'നിരന്തര പരിശീലനമണ് വിജയത്തിൻ്റെ അടിത്തറ. ശ്രമിച്ചു കൊണ്ടേയിരിക്കുക. നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. എൻ്റെ അനുഭവം എന്നെ പഠിപ്പിച്ചത് അതാണ്. തോൽവികളും കൂടെയുണ്ടാകും. അത് വിജയത്തിൻ്റെ മുന്നോടിയായി കരുതണം. കൃത്യമായ ലക്ഷ്യവും പദ്ധതിയും ഉണ്ടാകണം. ആരെല്ലാം പിന്നോട്ടു വലിച്ചാലും പതറരുത്. വെല്ലു വിളികളെ അതി ജീവിക്കുന്നവരാണ് വിജയം കൊയ്യുന്നത്.' അനിൽഡ കുട്ടിത്താരങ്ങളെ ഓർമിപ്പിച്ചു. മോസ്കോയിലും ലണ്ടനിലും നടന്ന ലോക അത് ലറ്റിക് ചാംപ്യൻഷിപ്പുകളിൽ പങ്കെട...