Tag: pariyapuram Tanker Accident

പരിയാപുരത്ത് കിണറുകളിലെ ഡീസൽ കലർന്ന വെളളം മാറ്റിയില്ല
Local

പരിയാപുരത്ത് കിണറുകളിലെ ഡീസൽ കലർന്ന വെളളം മാറ്റിയില്ല

Perinthalmanna RadioDate: 07-09-2023അങ്ങാടിപ്പുറം : പരിയാപുരത്ത് ഡീസൽ കലർന്ന കിണറുകളിലെ ജലം നീക്കംചെയ്യുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് പ്രദേശവാസികളുടെ പരാതി.കൂടുതൽ ടാങ്കർ ലോറികൾ എത്തിച്ച് കിണറുകളിലെ വെള്ളം മുഴുവനായും നീക്കുമെന്ന വാഗ്‌ദാനം നടപ്പാകാത്തതിന്റെ ആശങ്കയിലാണിവർ. ഡീസൽ കലർന്ന കിണറുകളിലെ ജലം നീക്കംചെയ്താൽ വ്യാപനം ഒഴിവാകുമെന്നാണ് കഴിഞ്ഞദിവസം സന്ദർശിച്ച വിവിധ വകുപ്പുമേധാവികൾ അറിയിച്ചിരുന്നത്. ഈ നിർദേശം ഉൾപ്പെട്ട റിപ്പോർട്ട് കളക്ടർക്ക് നൽകിയതായും അറിയുന്നു.മഴ കനത്തതോടെ ഡീസലിന്റെ വ്യാപനസാധ്യത കൂടുകയാണ്. കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡീസൽ കലർന്ന ജലം നീക്കാൻ നയാര പെട്രോളിയം കമ്പനിയോട് ആവശ്യപ്പെടണമെന്നും ആവശ്യമുയർന്നു. കമ്പനിയുടെ സെയിൽസ് ഓഫീസർ അപകടത്തിൽ മറിഞ്ഞ ടാങ്കറിന്റെ ചിത്രമെടുത്തു പോയതല്...