Tag: Passport

രാജ്യത്ത് പാസ്‌പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മലപ്പുറം മൂന്നാമത്
Kerala

രാജ്യത്ത് പാസ്‌പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മലപ്പുറം മൂന്നാമത്

Perinthalmanna RadioDate: 08-01-2023ഇന്ത്യയിൽ പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം മലപ്പുറം ജില്ലയ്ക്ക്. 19,32,622 പാസ്പോർട്ടുകളാണ് ജില്ലയിലുള്ളത്. മുംബൈ (35,56,067) യാണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനം ബെംഗളൂരു (34,63,405)വിനാണ്.ഇന്ത്യയിലെ കണക്കെടുത്താൽ കേരളമാണ് പാസ്‌പോർട്ട് ഉടമകളുടെ എണ്ണത്തിൽ മുൻപിൽ. 1.13 കോടി മലയാളികൾക്ക് പാസ്‌പോർട്ടുണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാലും മുന്നിൽ കേരളമാണ്. 31.6 ശതമാനംപേർക്ക് പാസ്പോർട്ടുണ്ട്.മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്ത്. എന്നാൽ, ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ തമിഴ്‌നാടാണ് (12.7 ശതമാനം) മഹാരാഷ്ട്രയെക്കാൾ (8.4ശതമാനം) മുന്നിൽ. 2022 ഡിസംബർ എട്ടുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയിൽ 9.58 കോടി പാസ്‌പോർട്ട് ഉടമകളാണുള്ളത്. അടുത്തിടെ ലോക്‌സഭയിൽ ചോദ്യത്തിന് മറുപടിയായി വദേശകാര്യമന്ത്രാലയവും ഈ കണക്ക് വ്യക്തമാക്...