Tag: Pathaikkara School

പാതായ്ക്കര എ.യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
Local

പാതായ്ക്കര എ.യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

Perinthalmanna RadioDate: 25-02-2023പെരിന്തൽമണ്ണ: കേരളത്തിന്റെ തനിമയും ചരിത്രവും ഉള്‍ക്കൊണ്ടും ഭരണ ഘടനയോടും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തോടും കൂറുപുലര്‍ത്തിക്കൊണ്ടും മാത്രമേ കേരളത്തിന്റെ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. പെരിന്തല്‍മണ്ണ പാതായ്ക്കര എ.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയത്തില്‍ നമുക്ക് വിയോജിപ്പുകളുണ്ട്. ആ വിയോജിപ്പുകള്‍ നാം അറിയിച്ചിട്ടുമുണ്ട്. നമ്മുടെ ചരിത്രവും സംസ്‌കാരവും മാറ്റി നിര്‍ത്തിയിട്ടുള്ള ഒരു പദ്ധതിയും നമുക്ക് സ്വീകാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു മത വിഭാഗത്തെയും വിഷമിപ്പിക്കുന്ന പാഠഭാഗങ്ങള്‍ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. ലിംഗസമത്വം ഉറപ്പാക്കും. മിക്സഡ് സ്‌കൂളുകള്‍ക്ക് പ്രോത്സാഹനം നല്‍കും. എന്നാല്‍ യൂനിഫോമിന...