പട്ടാമ്പിയിൽ ഇന്ന് ഉച്ചമുതൽ ഗതാഗത നിയന്ത്രണം
Perinthalmanna RadioDate: 05-03-2023പട്ടാമ്പി നേർച്ചയുടെ ഭാഗമായി ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ പട്ടാമ്പിയിൽ ഗതാഗത നിയന്ത്രണമുണ്ടാകും. പട്ടാമ്പി പ്രധാന റോഡുവഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊപ്പം ഭാഗത്തുനിന്ന് തിരിഞ്ഞ് മുളയൻകാവ്, വല്ലപ്പുഴ വഴി പോകണം.പെരിന്തൽമണ്ണ ഭാഗത്തുനിന്ന് ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊപ്പം ഭാഗത്തുനിന്ന് തിരുവേഗപ്പുറ-വെള്ളിയാങ്കല്ല് വഴി കൂറ്റനാടെത്തി യാത്ര തുടരണം. പാലക്കാട് ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽനിന്ന് കയിലിയാട്, വല്ലപ്പുഴ, മുളയൻകാവ് വഴി പോകണം. പാലക്കാടുനിന്ന് ഗുരുവായൂരിലേക്ക് പോകേണ്ട വാഹനങ്ങൾ കുളപ്പുള്ളിയിൽനിന്ന് തിരിഞ്ഞ് ചെറുതുരുത്തി, പള്ളംവഴി കൂട്ടുപാതയിലെത്തി യാത്ര തുടരണം. ഗുരുവായൂർ-പാലക്കാട് റ...