Tag: Pattikkad

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പട്ടിക്കാട് യുവാവിന് പരിക്കേറ്റു
Local

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പട്ടിക്കാട് യുവാവിന് പരിക്കേറ്റു

Perinthalmanna RadioDate: 11-07-2023പട്ടിക്കാട്: പള്ളിക്കുത്ത് പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷം. ബൈക്ക് യാത്രികനായ യുവാവിന് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. പള്ളിക്കുത്ത് ചക്കപ്പത്ത് വീട്ടില്‍ ഷെമീറി (22) നെയാണ് തുടര്‍ച്ചയായി രണ്ട് തവണ നായ്ക്കള്‍ ആക്രമിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കരുവമ്പാറ- പള്ളിപടി റോഡില്‍ തെരുവു നായ്ക്കള്‍ ആക്രമിച്ചത്.ഒരാഴ്ച മുമ്പുണ്ടായ ആക്രമണത്തില്‍ സമീപത്തെ വയലിലേക്ക് ചാടിയാണ് രക്ഷപെട്ടത്. കൈവിരലിന് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ നടക്കുന്നതിനിടെ ശനിയാഴ്ച രാത്രി വീണ്ടും ആക്രമണത്തിന് ഇരയായി. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേല്‍ക്കുകയും കൈക്ക് കടിയേല്‍ക്കുകയും ചെയ്തു. കൂടാതെ കുറുക്കന്മാരുടെ ശല്യം ഉള്ളതായും നാട്ടുകാര്‍ പറഞ്ഞു. തെരുവുനായ് ശല്യത്തിന് നടപടി ആവശ്യപ്പെട്ട് ...
പാതയോരത്ത് മനോഹര കാഴ്‌ചയൊരുക്കി സൂര്യകാന്തിപ്പൂക്കൾ
Local

പാതയോരത്ത് മനോഹര കാഴ്‌ചയൊരുക്കി സൂര്യകാന്തിപ്പൂക്കൾ

Perinthalmanna RadioDate: 23-11-2022പട്ടിക്കാട്: പാതയോരത്ത് പൂത്തുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ മനോഹാരിത. പട്ടിക്കാട്-വടപുറം സംസ്ഥാനപാതയോരത്ത് ഒറവംപുറം ജി.യു.പി. സ്‌കൂളിനു സമീപമാണ് സൂര്യകാന്തിച്ചെടികൾ പൂത്തുലഞ്ഞുനിൽക്കുന്നത്. നെന്മിനി സ്വദേശിയും പ്രകൃതിസ്നേഹിയുമായ കാരപ്പള്ളി ഉണ്ണിയാണ് വിത്ത് നട്ടതും പരിപാലിക്കുന്നതും.കഴിഞ്ഞ സെപ്റ്റംബറിൽ റോഡിന് വീതികൂട്ടുന്ന പണി നടന്നതോടെ ഒറവംപുറം ജി.യു.പി. സ്‌കൂളിനു സമീപമുള്ള ഈ സ്ഥലം കാർഷികവൃത്തിക്ക് പറ്റിയ ഇടമായി. മേലാറ്റൂരിലെ നഴ്‌സറിയിൽനിന്ന് സൂര്യകാന്തിയുടെ വിത്തുകൾ വാങ്ങി. നിലമൊരുക്കി വിത്തിട്ടു.നാലുകിലോമീറ്റർ അപ്പുറത്താണ് വീടെങ്കിലും ദിവസവും എത്തി പരിപാലിക്കും. മഴയില്ലാത്തപ്പോൾ നനയ്ക്കാനുള്ള സൗകര്യവുമൊരുക്കി. പ്രദേശവാസിയായ കിഴക്കുംപറമ്പൻ ഹസ്സന്റെ വീട്ടിൽനിന്നാണ് വെള്ളമെടുക്കുന്നത്.വിത്തിട്ട് രണ്ടുമാസത്തിനിപ്പുറം പൂത്തുനിൽക്കുന...