ജാമിഅ നൂരിയ്യ അറബിയ്യയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
Perinthalmanna RadioDate: 13-02-2023പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യയുടെ ഒരുവർഷം നീണ്ടുനിന്ന വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം പ്രൗഢോജ്ജ്വലമായി. 58-ാം സനദ് ദാന സമ്മേളനത്തോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് സമാപനംകുറിച്ചത്.സമാപനസമ്മേളനം യു.എ.ഇ. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി ഉദ്ഘാടനംചെയ്തു. ഇസ്‌ലാം സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതര മതവിഭാഗങ്ങളോട് സഹിഷ്ണുതയിലും ഐക്യത്തിലും ജീവിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മതസൗഹാർദത്തിന് യു.എ.ഇ. വലിയ സ്ഥാനമാണ് നൽകുന്നത്. എല്ലാ മതവിഭാഗങ്ങളും തികഞ്ഞ സഹിഷ്ണുതയിലാണ് അവിടെ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവഹിച്ചു. ശാസ്ത്രമാണ് എല്ലാറ്റിലും വലുതെന്ന വിശ്വാസം പാടില്ലെന്നും എന്നാൽ അതിനെ നിരാകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം പ്രകൃതിജീവ...




