ചെറുകരയിലും പട്ടിക്കാടും റെയിൽവേ മേൽപാലം ഇപ്പോഴും കടലാസിൽ തന്നെ
Perinthalmanna RadioDate: 02-05-2023പെരിന്തൽമണ്ണ: ചെറുകരയിലും പട്ടിക്കാടും റെയിൽവേ മേൽപാലത്തിന് വിവിധ പദ്ധതികൾ പരിഗണനക്ക് വന്നെങ്കിലും സംസ്ഥാന പാതയിൽ ഇപ്പോഴും ട്രെയിൻ കടന്നു പോവാൻ ഗേറ്റ് അടച്ചിടേണ്ട അവസ്ഥ. ഇതോടെ ഗതാഗത കുരുക്കും വാഹനങ്ങളുടെ നീണ്ട നിരയും കാരണം ദുരിതത്തിലാണ് നാട്ടുകാർ. ചെറുകരയിൽ മേൽപ്പാലം പണിയാൻ 2018ൽ സാധ്യത പഠനവും ശേഷം നവംബറിൽ മണ്ണു പരിശോധനയും നടത്തിയിരുന്നു. നിലമ്പൂർ- പെരുമ്പിലാവ് പാതയിൽ ചെറുകരയിലെ റെയിൽവേ ക്രോസിങ് വാഹന ഗതാഗതത്തിന് ഏറെ ദുഷ്കരമാണ്. യാത്രാ ട്രെയിനുകൾക്ക് വേണ്ടി ക്രോസിങ്ങുകൾ അടച്ചിടുന്നത് 14 തവണയാണ്. യാത്രാ വണ്ടികൾക്ക് പുറമെ എഫ്.സി.ഐയുടെ ചരക്ക് വണ്ടികൾക്ക് വേണ്ടിയും അടച്ചിടണം. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലെക്ക് വരുന്ന ആംബുലൻസുകൾ റെയിൽവേ ക്രോസിങ്ങിൽ കുടുങ്ങുന്നത് പതിവാണ്.2009ൽ അലീഗഢ് സർവകലാശാല സെന്റർ വന്നതോടെ ചെറുകരയിലെ റെയിൽവേ സ്റ്റേഷനും സാധ്യത ...







