പയ്യനാട് സ്റ്റേഡിയം രണ്ടാംഘട്ട വികസനം; ഗ്യാലറി ശേഷി വര്‍ധിപ്പിക്കും
Perinthalmanna RadioDate: 24-05-2023പയ്യനാട് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസനത്തില്‍ ഗ്യാലറി ശേഷി വര്‍ധിപ്പിക്കാൻ ശ്രമം. സ്റ്റേഡിയം വികസനത്തിന്റെ പ്രാരംഭ നടപടികളുടെ ആദ്യഘട്ടമെന്നോണം ഉദ്യോഗസ്ഥ സംഘം സ്റ്റേഡിയം പരിശോധിച്ചു.സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, സ്പോര്‍ട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടര്‍ പ്രേം കൃഷ്ണ, സ്പോര്‍ട്സ് സെക്രട്ടറി, ചീഫ് എൻജിനീയര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.രണ്ടാംഘട്ട വികസനത്തിന് 45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിര്‍ദേശ പ്രകാരമാണ് സംഘമെത്തിയത്. സ്റ്റേഡിയം പരിശോധിച്ച സംഘം വിപുലീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്തു. പ്രധാനമായും ഗാലറിയുടെ ശേഷി കൂട്ടുന്നതാണ് ചര്‍ച്ച ചെയ്തത്. ഗാലറിയിലെ സീറ്റ് 30,000 ആക്കാൻ ശ്രമം നടത്തും. നിലവില്‍ 20,000 ആണ് ശേഷി. ഗാലറിയുടെ ശേഷി കൂട്ടുമെന്ന് കായിക മന്ത്രി സന്തോഷ് ട്രോഫ...