പയ്യനാട് സ്റ്റേഡിയം വീണ്ടും ഫുട്ബോള്‍ ആരവത്തിലേക്ക്
Perinthalmanna RadioDate: 10-03-2023മലപ്പുറം: സന്തോഷ് ട്രോഫിക്കു ശേഷം ആഘോഷപ്പന്ത് വീണ്ടും പയ്യനാട്ടേക്ക്. ഇത്തവണ സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്ന രണ്ടു വേദികളിലൊന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയമാണ് മറ്റൊന്ന്. സെമി ഫൈനൽ ഉൾപ്പെടെ ആകെ 13 മത്സരങ്ങളാണ് പയ്യനാട്ടു നടക്കുക.പയ്യനാട്ടെ ആദ്യ മത്സരം ഏപ്രിൽ 9ന് ആണ്. അവസാന മത്സരം (സെമി) ഏപ്രിൽ 22നു നടക്കും. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 11 ഐഎസ്എൽ ടീമുകളും 10 ഐ ലീഗ് ടീമുകളുമാണ് സൂപ്പർ കപ്പിൽ മാറ്റുരയ്ക്കുന്നത്. ഐലീഗ് ചാംപ്യന്മാരായ ടീമും ഐഎസ്എൽ ടീമുകളും ഗ്രൂപ്പ് റൗണ്ടിലേക്ക് നേരിട്ടു യോഗ്യത നേടി. ബാക്കി വരുന്ന ഐ ലീഗ് ടീമുകൾക്ക് നോക്കൗട്ട് അടിസ്ഥാനത്തിൽ യോഗ്യതാ ഉണ്ടാകും.യോഗ്യതാ റൗണ്ട് മത്സരങ്ങളെല്ലാം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണു നടക്കുക. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 4 ടീമുകൾ ഐഎസ്എൽ ടീമുകൾ ഉൾപ...