ഹോട്ടലുകളിൽ പരിശോധന; ചില്ലീസ് റെസ്റ്റോറന്‍റിന് സ്റ്റോപ്പ് മെമ്മോ നല്‍കി
Perinthalmanna RadioDate: 19-08-2023പെരിന്തല്‍മണ്ണ: വിവിധ വകുപ്പുകള്‍ ചേര്‍ന്നു പെരിന്തല്‍മണ്ണ മാനത്തുമംഗലത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായ ന്യൂനതകള്‍ കണ്ടെത്തി.ചില്ലീസ് റെസ്റ്റോറന്‍റിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റവന്യൂ, ഭക്ഷ്യ, പൊതുവിതരണ ഉപഭോക്തൃ വകുപ്പ്, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇന്നലെയാണ് പരിശോധന നടത്തിയത്.പെരിന്തൽമണ്ണ മാനത്തുമംഗലത്ത് പ്രവർത്തിക്കുന്ന മസാലി റെസ്റ്റോറൻ്റ്, ഫുഡ്ഡ് സ്റ്റോറിസ് റെസ്റ്റോറൻ്റ്, ഓംകാർ പ്യൂവർ വെജ് റെസ്റ്റോറൻ്റ്, ചില്ലീസ് റെസ്റ്റോറൻ്റ്, ബേക്ക് ഓൺ ബേക്കറി എന്നിവയിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുക, ഭക്ഷ്യ എണ്ണ പുനരുപയോഗത്തിന് സൂക്ഷിക്കുക, ത്രാസുകള്‍ സീല്‍ ചെയ്യാതെ ഉപയോഗിക്കുക, നിരോധിച്ച പ്ലാസ്റ്റിക് കവറുകളില്‍ മാംസം സൂക്ഷിക്...