കൃഷി, വ്യവസായ മേഖലകൾക്ക് പ്രാമുഖ്യം നൽകി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ്
Perinthalmanna RadioDate: 23-03-2023പെരിന്തൽമണ്ണ: കൃഷി, ക്ഷീരം, വ്യവസായം, സ്ത്രീ ശാക്തീകരണ മേഖലകൾക്ക് പ്രാധാന്യവുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അവതരിപ്പിച്ചു.വിവിധ വിഭാഗങ്ങളിലായി 21.18 കോടി രൂപയും തൊഴിലുറപ്പ് പദ്ധതി ഇനത്തിലെ 22.21 കോടി രൂപയുമടക്കം 43.39 കോടി രൂപയാണ് ആകെ വരവ് പ്രതീക്ഷിക്കുന്നത്.വികസനഫണ്ട്, കേന്ദ്ര ധനകാര്യ കമ്മിഷൻ ഫണ്ട്, പട്ടികവിഭാഗങ്ങൾ, പി.എം.എ.വൈ., ലൈഫ് വിഭാഗങ്ങളിലായി 21.18 കോടി രൂപയും തൊഴിലുറപ്പ് പദ്ധതി ഇനത്തിലെ 22.21 കോടി രൂപയുമടക്കം ആകെ 43.28 കോടി രൂപ ചെലവും 11.64 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷതവഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സി. സുകുമാരൻ, സി.എം. മുസ്തഫ, കെ.ടി. അഫ്‌സൽ, ജമീല ചാലിയത്തൊടി, ...






