ബ്ലഡ്ബാങ്ക് തുടർ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു
Perinthalmanna RadioDate: 22-05-2023പെരിന്തൽമണ്ണ : ഐ.എം.എ. പെരിന്തൽമണ്ണ, ബ്ലഡ്ബാങ്ക്, ജില്ലാ ആശുപത്രി എന്നിവ സംയുക്തമായി നടത്തിയ ബ്ലഡ്ബാങ്ക് തുടർവിദ്യാഭ്യാസ പരിപാടി നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.രക്തദാനം മുതലുള്ള വിവിധ ബ്ലഡ്ബാങ്ക് സംവിധാനങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസെടുത്തു. ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ അധ്യക്ഷതവഹിച്ചു. പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി. ഷാജി വിശിഷ്ടാതിഥിയായി.ഐ.എം.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഡോ. കമറുദ്ദീൻ, പെരിന്തൽമണ്ണ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഷാജി അബ്ദുൾഗഫൂർ, സെക്രട്ടറി ഡോ. കെ.ബി. ജലീൽ, നഗരസഭാംഗം അഡ്വ. ഷാൻസി നന്ദകുമാർ, ഡോ. വി.യു. സീതി, ഡോ. കെ.എ. സീതി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. ബിന്ദു, ഡോ. മുഹമ്മദ് അനസ് എന്നിവർ പ്രസംഗിച്ചു.പെരിന്തൽമണ്ണ ഐ.എം.എ. ഹൗസിൽ നടത്തിയ പരിപാടിയിൽ ഡോക്ടർമാരും ബ്ലഡ്‌ബാങ്ക് ടെക്‌നീഷ്യൻമാരും ഉൾപ്പെടെ ...