Tag: Perinthalmanna Civil Service Academy

ഷെറിൻ ഷഹാന സിവിൽ സർവിസ് അക്കാദമി സന്ദർശിച്ചു
Local

ഷെറിൻ ഷഹാന സിവിൽ സർവിസ് അക്കാദമി സന്ദർശിച്ചു

Perinthalmanna RadioDate: 28-05-2023പെരിന്തൽമണ്ണ : യു.പി.എസ്.സി പരീക്ഷ എഴുതുന്ന പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസ് അക്കാദമിയിലെ വിദ്യാർഥികളെ സിവിൽ സർവിസ് പട്ടികയിൽ ഉൾപ്പെട്ട ഷെറിൻ ഷഹാന സന്ദർശിച്ചു. ഈ വർഷത്തെ യു.പി.എസ്.സി പരീക്ഷയിൽ സിവിൽ സർവിസ് നേടിയ വയനാട് സ്വദേശിനി ഷെറിൻ ഷഹാന ശനിയാഴ്ച രാവിലെയാണ് പെരിന്തൽമണ്ണയിലെ അക്കാദമിയിൽ എത്തിയത്. ഞായറാഴ്ച പരീക്ഷയെഴുതുന്ന വിദ്യാർഥികളുമായി സംസാരിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസ് അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്റർവ്യൂ കോച്ചിങ്ങിൽ ഷെറിൻ ഷഹാനയും പങ്കെടുത്തിരുന്നു. പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസ് അക്കാദമിയുടെ മോട്ടിവേറ്ററായി ഇനി കൂടെയുണ്ടാവുമെന്ന് ഷെറിൻ ഷഹാന ഉറപ്പ് നൽകിയതായി അക്കാദമി അധികൃതർ അറിയിച്ചു. അക്കാദമി ചെയർമാൻ നജീബ് കാന്തപുരം എം.എൽ.എ, ഡയറക്ടർ ഡോ. പി. ഉണ്ണീൻ എന്നിവർ ഷെറിൻ ഷഹാനയെ ബൊക്കെ നൽകിയാണ് സ്വീകര...
ഹൈദരലി ശിഹാബ്‌ തങ്ങൾ സിവിൽ സർവിസ്‌ അക്കാദമിക്ക്‌ അഭിമാന നിമിഷം; രണ്ടുപേർ സിവിൽ സർവിസ് നേടി
Other

ഹൈദരലി ശിഹാബ്‌ തങ്ങൾ സിവിൽ സർവിസ്‌ അക്കാദമിക്ക്‌ അഭിമാന നിമിഷം; രണ്ടുപേർ സിവിൽ സർവിസ് നേടി

Perinthalmanna RadioDate: 23-05-2023പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക് അഭിമാന നേട്ടം. ഈ വർഷത്തെ യുപിഎസ്സി പരീക്ഷയെഴുതിയ  അക്കാദമിയുടെ ഭാഗമായ രണ്ടു പേർക്ക് തിളക്കമാർന്ന വിജയം.കാസർഗോഡ് സ്വദേശിനിയായ കാജൽ രാജു 910-ആം റാങ്കും, വയനാട് സ്വദേശിനി  ഷെറിൻ ഷഹാന 913-ാം റാങ്കും നേടി. ഇക്കഴിഞ്ഞ ജനുവരി 24, 25 തീയതികളിൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഹൈദരലി ശിഹാബ് തങ്ങൾ അക്കാഡമി ഫോർ സിവിൽ സർവീസസ് സംഘടിപ്പിച്ച പേഴ്സണാലിറ്റി ടെസ്റ്റിൽ  പങ്കെടുത്തവരാണ് ഇരുവരും. ഇന്റർവ്യൂ കഴിയുന്നതുവരെ  ഇവർക്ക് ആവശ്യമായ പരിശീലനങ്ങളും നിർദ്ദേശങ്ങളും അക്കാദമി നൽകിയിരുന്നു.പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമ...
സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ റീഡിങ് റൂം വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു
Local

സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ റീഡിങ് റൂം വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു

Perinthalmanna RadioDate: 26-02-2023പെരിന്തൽമണ്ണ: മണ്ണിന്റെ മണവും ദാരിദ്ര്യത്തിന്റെ രുചിയും എപ്പോഴെങ്കിലും അറിഞ്ഞിട്ടുള്ളവര്‍ ഭരണരംഗത്ത് വന്നാല്‍ അവര്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും എളുപ്പത്തില്‍ സാധിക്കുമെന്ന് മന്ത്രി വി. ശിവന്‍ കുട്ടി. പെരിന്തല്‍മണ്ണയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിര്‍മിച്ച വായനാമുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിശാലമായ വായനയും നിരന്തരമായ കഠിനപ്രയത്നവും സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയികളാകാന്‍ അനിവാര്യമാണ്. എന്നാല്‍ ബുദ്ധിയും കഴിവും മാത്രമല്ല സാമ്പത്തിക അടിത്തറയും ഈ പരീക്ഷകളില്‍പങ്കെടുക്കുന്നവരുടെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് സിവില്‍ സര്‍വ്വീസ് പരിശീലനങ്ങള്‍ എല്ലാ വിഭാഗം ആളുകള്‍ക്കും നല്‍കുന്നത്. താമസവും ഭക്ഷണവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും സൗജന്...
സിവിൽ സർവീസസ് അക്കാദമിയിലെ വിദ്യാർഥികൾക്കൊപ്പം സമയം ചെലവിട്ട് ശശി തരൂർ
Local

സിവിൽ സർവീസസ് അക്കാദമിയിലെ വിദ്യാർഥികൾക്കൊപ്പം സമയം ചെലവിട്ട് ശശി തരൂർ

Perinthalmanna RadioDate: 23-11-2022പെരിന്തൽമണ്ണ: മാധ്യമ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ സൂചികകളിലെല്ലാം രാജ്യം വളരെ പിന്നിലാണെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനാധിപത്യപരമായി പെരുമാറുന്നില്ലെന്നും ഡോ. ശശി തരൂർ എം.പി. പെരിന്തൽമണ്ണയിൽ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.പൗരന്റെ വ്യക്തിഗതവിവരങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി ദുരുപയോഗംചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന പ്രവണത ഹിന്ദി-ഹിന്ദുത്വ-ഹിന്ദുസ്ഥാൻ എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നിരന്തര മുദ്രാവാക്യമാണ്. അതിനെതിരേ നിരന്തരം പ്രതിരോധം തീർക്കലാണ് നമ്മുടെ ചുമതല. ജാതിവിവേചനം തുടരുന്നിടത്തോളം പിന്നാക്ക ജാതിസംവരണം ആവശ്യമാണ്. എന്നാൽ സാമ്പത്തികമായ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും പരിഗണിക്കപ്പെടേണ്ടതുണ്ട് -...
സിവിൽ സർവീസ് അക്കാദമിയിൽ ഫൗണ്ടേഷൻ കോഴ്‌സ് തുടങ്ങി
Local

സിവിൽ സർവീസ് അക്കാദമിയിൽ ഫൗണ്ടേഷൻ കോഴ്‌സ് തുടങ്ങി

Perinthalmanna RadioDate: 07-11-2022പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എ. നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസിൽ ഫൗണ്ടേഷൻ കോഴ്‌സ് തുടങ്ങി. 120 പേർക്കാണ് പ്രവേശനം ലഭിച്ചത്.മണ്ഡലത്തിലെ ഹയർ സെക്കൻഡറി, ബിരുദ വിദ്യാർഥികൾക്കാണ് പ്രവേശനം. ഫൗണ്ടേഷൻ കോഴ്‌സിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. പി.പി. ഫൈസീർ അധ്യക്ഷത വഹിച്ചു.പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ഉമ്മർകുട്ടി, ഡോ. ആരിഫ് ഹുസൈൻ, ഫാത്തിമ അൻഷി, എൻ.എം. ഫസൽ വാരിസ്, അനുപമ തുടങ്ങിയവർ പ്രസംഗിച്ചു....
പെരിന്തൽമണ്ണ സിവിൽ സർവീസസ് അക്കാദമി പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു
Local

പെരിന്തൽമണ്ണ സിവിൽ സർവീസസ് അക്കാദമി പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കായി പണിയാവുന്ന ഏറ്റവും അനുയോജ്യമായ സ്മാരകമാണ് പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.അക്കാദമിയിൽ നിർമിക്കുന്ന ജീപ്പാസ് മൂസഹാജി സ്മാരക ബ്ലോക്കിന് തറക്കല്ലിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സൗജന്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പാവപ്പെട്ട കുട്ടികൾക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക്ക് സമീപം വാങ്ങിയ 37 സെന്റ് സ്ഥലത്ത് 7000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടമാണ് ഒന്നാംഘട്ടത്തിൽ നിർമിക്കുന്നത്. നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു.മുദ്ര ട്രസ്റ്റ് ഡയറക്ടർ ഡോ. പി. ഉണ്ണീൻ, മുൻമന്ത്രി നാലകത്ത് സൂപ്പ...