Tag: Perinthalmanna Civil Supply Office

വിലക്കയറ്റം തടയുന്നതിനായി വിപണിയിൽ പരിശോധന കർശനമാക്കി പൊതു വിതരണ വകുപ്പ്
Kerala

വിലക്കയറ്റം തടയുന്നതിനായി വിപണിയിൽ പരിശോധന കർശനമാക്കി പൊതു വിതരണ വകുപ്പ്

Perinthalmanna RadioDate: 14-07-2023നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം പരിശോധന നടത്തി. പലചരക്ക്, പഴം- പച്ചക്കറി, മത്സ്യ-മാംസ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 95 കടകളിൽ നടത്തിയ പരിശോധനയിൽ 51 ഇടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക രീതിയിൽ ത്രാസ് പ്രദർശിപ്പിക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ കർശന മുന്നറിയിപ്പ് നൽകി.  ഇത്തരത്തിൽ കണ്ടെത്തുന്ന ക്രമക്കേടുകളിൽ  തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. കൂട്ടിലങ്ങാടിയിൽ നടത്തിയ പരിശോധനക്ക് ജില്ലാ സപ്ലൈ ഓഫീസർ എൽ മിനി...
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് പൊതു വിപണിയിൽ സംയുക്ത പരിശോധന
Local

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് പൊതു വിപണിയിൽ സംയുക്ത പരിശോധന

Perinthalmanna RadioDate: 18-06-2023പെരിന്തൽമണ്ണ : കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനും, അമിതവില ഈടാക്കുന്നതിനുമെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിലെ വ്യാപാരസ്ഥാപനങ്ങളിൽ സംയുക്ത പരിശോധന നടത്തി.  പൊതു വിതരണം, ലീഗൽ മെട്രോളജി, റവന്യൂ, പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ക്രമക്കേട് കണ്ടെത്തിയ കടയുടമകൾക്ക് നോട്ടീസ് നൽകുകയും രേഖകൾ ഹാജരാക്കാൻ നിർദേശം നൽകുകയും ചെയ്തു. അരി, പലചരക്ക്, പച്ചക്കറി, മത്സ്യ-മാംസ വില്പനശാലകൾ, മൊത്തവ്യാപാര ശാലകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയിലായിരുന്നു പരിശോധന. പൊതു വിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.പരിശോധനയ്ക്ക് ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി, താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹ്‌മാൻ, ഡെപ്യൂട്ടി തഹസിൽദാർ ശാഗി, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ മണികണ്ഠൻ, അസി. സബ് ഇൻസ...
പെരിന്തൽമണ്ണ സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ ഭക്ഷ്യസമരം നടത്തി
Local

പെരിന്തൽമണ്ണ സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ ഭക്ഷ്യസമരം നടത്തി

Perinthalmanna RadioDate: 22-12-2022പെരിന്തൽമണ്ണ: റേഷൻ കടകളിൽ പുഴുക്കല്ലരി ലഭ്യമാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച ഭക്ഷ്യ സമരം പെരിന്തൽമണ്ണ സിവിൽ സപ്ലൈ ഓഫീസിന് മുമ്പിൽ നടന്നു. പെരിന്തൽമണ്ണ ലീഗ് ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായി വന്ന യൂത്ത് ലീഗ് പ്രവർത്തകരെ സപ്ലൈ ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ സമരം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷനും മലപ്പുറം മുനിസിപ്പൽ ചെയർമാനുമായ മുജീബ് കാടേരി ഉത്ഘാടനം ചെയ്തു. പുഴുക്കലരി ഉൾപ്പെടെ അവശ്യ സാധനങ്ങൾ റേഷൻ കടയിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈ ഓഫീസർക്ക് നിവേദനം നൽകി. പെരിന്തമണ്ണ മണ്ഡലം മുസ്ലിം യൂത്ത് പ്രസിഡൻ്റ് സിദ്ദീഖ് വാഫി സ്വാഗതവും മങ്കട മണ്ഡലം മുസ്ലിം യൂത്ത് പ്രസിഡൻ്റ് റാഫി അധ്യക്ഷനുമായിരുന്നു. പെരിന്തമണ്ണ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എകെ നാ...