മക്കരപ്പറമ്പിലെ വാഹനാപകടം; ബസ് ഡ്രൈവർക്ക് രണ്ടു വർഷം തടവും പിഴയും
Perinthalmanna RadioDate: 06-05-2023പെരിന്തൽമണ്ണ: 2013-ൽ ദേശീയപാതയിലെ മക്കരപ്പറമ്പിൽ സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച കേസിൽ ബസ് ഡ്രൈവറെ രണ്ടുവർഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബസ് ഡ്രൈവർ പുഴക്കാട്ടിരി രാമപുരം ബ്ലോക്ക് പടി തെക്കേതിൽ ഹംസ (52)യെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടി.കെ. യഹിയ ശിക്ഷിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പിലാണ് ശിക്ഷ. ഇതുകൂടാതെ ശ്രദ്ധയില്ലാതെ പൊതുറോഡിൽ വാഹനമോടിച്ചതിനുള്ള വകുപ്പ് പ്രകാരം ഒരുമാസം തടവും ആയിരം രൂപ പിഴയുമുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിവിധ സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് ലക്ഷ്മൺ ഹാജരായി.2013 നവംബ...