Tag: Perinthalmanna District Hospital

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കാൻസർ രോഗവിഭാഗത്തിന് താൽക്കാലിക ആശ്വാസം
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കാൻസർ രോഗവിഭാഗത്തിന് താൽക്കാലിക ആശ്വാസം

Perinthalmanna RadioDate: 29-08-2023പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിലെ കാൻസർ രോഗ വിഭാഗത്തിൽ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ഓങ്കോളജിസ്റ്റിനെ ജോലി ക്രമീകരണ വ്യവസ്ഥയിൽ നിർമിച്ചു. ഡോ. ഹംസ പാലക്കലിനെയാണ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.ണുക അധിക ചുമതല നൽകി നിയമിച്ചത്. ഇദ്ദേഹം ആഴ്ചയിൽ 2 ദിവസം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഉണ്ടാകും. മാസത്തിൽ 175 ഓളം കീമോ തെറാപ്പിയും ദൈനംദിനം ഇരുനൂറോളം രോഗികൾക്ക് മറ്റു ചികിത്സകളും ഇവിടെ നൽകി വന്നിരുന്നതാണ്. നിലവിൽ ഉണ്ടായിരുന്ന ജൂനിയർ കൺസൽറ്റന്റ് അവധിയിലാണ്.നിലവിൽ കീമോ തെറപ്പിയും മറ്റ് ചികിത്സകളും ലഭിച്ചിരുന്ന പാവപ്പെട്ട രോഗികൾ ചികിത്സ തുടരാനാകാതെ പ്രയാസത്തിലാണ്. അവധിയിലുള്ള റേഡിയോ തെറപ്പിസ്റ്റ് തിരിച്ചെത്തുന്നത് വരെ മറ്റൊരു ഓങ്കോളജി ഡോക്ടറെ നിയമിക്കുകയോ മറ്റു ക്രമീകരണങ്ങൾ നടത്തുകയോ ചെയ്യുണമെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് ആംബുലൻസിന് മുകളിലേക്ക് വീണു
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് ആംബുലൻസിന് മുകളിലേക്ക് വീണു

Perinthalmanna RadioDate: 25-07-2023പെരിന്തൽമണ്ണ: കനത്ത മഴയില്‍ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് ദേശീത പാതയോരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ആംബുലൻസുകൾക്ക് മുകളിലേക്ക് വീണു. ഇന്ന് രാവിലെ 8 മണിയോടെയാണ്  മതില്‍ ഇടിഞ്ഞു വീണത്.  ആ സമയം ആംബുലൻസിൽ ആരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. സമീപത്ത് ഉണ്ടായിരുന്ന ചുമട്ട് തൊഴിലാളികളാണ് മതിൽ തകർന്ന് വീണത് കണ്ടത്. ഉടൻ തന്നെ മറ്റ് ആംബുലൻസ് ഡ്രൈവർമാരെ വിവരം അറിയച്ചതിനാൽ സമീപത്ത് ഉണ്ടായിരുന്ന മറ്റ് ആംബുലൻസുകൾ അവിടെ നിന്ന്  മാറ്റിയതിനാൽ കൂടുതൽ ആംബുലൻസ് മുകളിലേക്ക് മതിൽ വീണില്ല. ആശുപത്രി കാൻ്റീന് സമീപത്തുള്ള മതിലാണ് തകർന്ന് വീണത്. മതിലും സമീപത്തുള്ള മരങ്ങളും  അപകട ഭീഷണിയാണെന്ന് നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ്  ആംബുലൻസ് ഡ്രൈവർമാർ പറയുന്നത്.............................
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് മൂന്നാം വർഷത്തിലേക്ക്
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് മൂന്നാം വർഷത്തിലേക്ക്

Perinthalmanna RadioDate: 15-07-2023പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നു നജീബ് കാന്തപുരം എംഎല്‍എ. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്‍റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി വികസന സമിതി അംഗങ്ങളുടെയും ആശുപത്രി ജീവനക്കാരുടെയും സാന്നിധ്യത്തില്‍ നടന്ന വാര്‍ഷികാഘോഷം ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എ.കെ മുസ്തഫ, എൻ.എം. സക്കീര്‍ ഹുസൈൻ, ഡോ. നിലാര്‍ മുഹമ്മദ്, പി.ടി.എസ്. മൂസു, ഡോ. അബൂബക്കര്‍ തയ്യില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു, കുറ്റീരി മാനുപ്പ, ജോസ് വര്‍ഗീസ്, ശിവദാസൻ, ജോസ് പണ്ടാരപ്പള്ളി, ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് നുസൈബ, ജില്ലാ ആശുപത്രി ഡയാലിസിസ് ടെക്നീഷ്യൻ ജിതിൻ കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗി...
ജില്ലാ ആശുപത്രിയുടെ മാസ്റ്റർപ്ലാൻ ജീവനക്കാർക്കു മുൻപിൽ വിശദീകരിച്ചു
Local

ജില്ലാ ആശുപത്രിയുടെ മാസ്റ്റർപ്ലാൻ ജീവനക്കാർക്കു മുൻപിൽ വിശദീകരിച്ചു

Perinthalmanna RadioDate: 13-07-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിലെ വിവരങ്ങൾ ആശുപത്രിയിലെ ജീവനക്കാർക്ക് മുന്നിൽ വിശദീകരിച്ചു. ജീവനക്കാർ നിർദേശിച്ച ഭേദഗതികൾകൂടി ഉൾപ്പെടുത്തിയുള്ള മാസ്റ്റർപ്ലാനിന്റെ അന്തിമരൂപവും എസ്റ്റിമേറ്റ് തുക അടക്കമുള്ള വിവരങ്ങളുമാണ് വിശദീകരിച്ചത്. ആകെ 108 കോടിയോളം രൂപയുടെ എസ്റ്റിമേറ്റാണ് മാസ്റ്റർ പ്ലാനിലുള്ളത്. ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. സി.കെ. ബിന്ദു, ഡോക്ടർമാർ, ജീവനക്കാർ എന്നിവർക്കാണ് വീഡിയോ ആയി മാസ്റ്റർപ്ലാൻ വിശദീകരിച്ചത്.പൊതുമേഖലാ സ്ഥാപനമായി കെൽ ആണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. മാസ്റ്റർപ്ലാനിന്റെ അന്തിമരൂപം ജില്ലാ പഞ്ചായത്തിന് കൈമാറും. തുടർന്ന് ജില്ലാപഞ്ചായത്ത് ഇതു സർക്കാരിലേക്ക് അംഗീകാരത്തിനായി കൈമാറും. സർക്കാർ അംഗീകാരം ലഭിക്കുന്നതോടെ തുടർന്നുള്ള കെട്ടിട നിർമാണങ്ങളടക്കമുള്ള വികസന പ്രവർത്തന...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ വികസനം;  ഹെൽത്ത് ഡയറക്ടർ ആശുപത്രി സന്ദർശിക്കും
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ വികസനം;  ഹെൽത്ത് ഡയറക്ടർ ആശുപത്രി സന്ദർശിക്കും

Perinthalmanna RadioDate: 12-07-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്(ഡി.എച്ച്.എസ്.) ഡോ. കെ.ജെ. റീന ഓഗസ്റ്റ് മാസത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി സന്ദർശിക്കും. ആശുപത്രി നേരിടുന്ന പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായാണ് ഹെൽത്ത് ഡയറക്ടർ എത്തുന്നത്. ചൊവ്വാഴ്ച നജീബ് കാന്തപുരം എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി പരിപാലന സമിതിയുടെ പ്രതിനിധിസംഘം തിരുവനന്തപുരത്ത് നടത്തിയ യോഗത്തിലാണ് തീരുമാനം.ഹെൽത്ത് ഡയറക്ടറുടെ ചേംബറിലാണ് പ്രത്യേക യോഗം ചേർന്നത്. ആശുപത്രിയുടെ നല്ലരീതിയിലുള്ള പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന എല്ലാ കാര്യങ്ങൾക്കും പരിഹാരം കാണണമെന്ന് പ്രതിനിധിസംഘം ആവശ്യപ്പെട്ടു. ചികിത്സക്കെത്തുന്ന രോഗികൾക്ക് മികച്ച സേവനം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡി.എച്ച്.എസ്. ഉ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ ദുരിതാവസ്ഥ ഇന്ന് മന്ത്രിയെ ധരിപ്പിക്കും
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ ദുരിതാവസ്ഥ ഇന്ന് മന്ത്രിയെ ധരിപ്പിക്കും

Perinthalmanna RadioDate: 11-07-2023പെരിന്തൽമണ്ണ: സർക്കാറും ആരോഗ്യ വകു പ്പും തുടരുന്ന അവഗണനക്കിടെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയുടെ ദുരിതാവസ്ഥ ജനപ്രതിനിധികൾ ചൊവ്വാഴ്ച ആരോഗ്യ മന്ത്രി വീണ ജോർജിനെ ധരിപ്പിക്കും. 177 കിടക്കകളുള്ള ആശുപത്രിയിൽ 60നും 70നും ഇടയിലാണ് മിക്കപ്പോഴും കിടത്തിച്ചികിത്സ.അത്യാഹിത വിഭാഗത്തിൽ വേണ്ട വിധം ചികിത്സ നൽകാനാവുന്നില്ല. എട്ടു മാസമായി ആശുപത്രിയിൽ സൂപ്രണ്ടില്ല. പ്രവർത്തനം മെച്ചപ്പെടുത്താൻ ജില്ല കലക്ടർ നിർദ്ദേശിച്ച കാര്യങ്ങൾ ഡി.എം.ഒയോ ആശുപത്രി അധികൃതരോ നടപ്പാക്കാൻ താൽപര്യമെടുക്കുന്നില്ല. അത്യാഹിത വിഭാഗം കാര്യക്ഷമമാക്കാൻ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ച് എമർജൻസി ഓപറേഷൻ സംവിധാനം പുനഃ സ്ഥാപിക്കണമെന്നാണ് ഏറെനാളായി ഉയരുന്ന ആവശ്യം.ജില്ല ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെ ഡെപ്യൂട്ടേഷനിലോ വർക്ക് അറേജ്മെന്റിലോ മറ്റു ആശുപത്രികളിലേക്ക് മാറ്റാതിരിക്കുക, മാറ്റിയവര...
പെരിന്തൽമണ്ണ ജില്ല ആശുപത്രി ദുരിതാവസ്ഥ മന്ത്രിയെ ബോധ്യപ്പെടുത്തും
Local

പെരിന്തൽമണ്ണ ജില്ല ആശുപത്രി ദുരിതാവസ്ഥ മന്ത്രിയെ ബോധ്യപ്പെടുത്തും

Perinthalmanna RadioDate: 07-07-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ സ്ഥിതി ആരോഗ്യ മന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്താൻ വ്യാഴാഴ്ച ചേർന്ന എച്ച്.എം.സി യോഗത്തിൽ തീരുമാനം ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്താൻ പുതിയ തസ്തിക സൃഷ്ടിക്കൽ, എൻ.എച്ച്.എം വഴി അധിക ജീവക്കാരെ നിയമിക്കൽ എന്നീ കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വരും. ജില്ല പഞ്ചായത്ത് അധ്യക്ഷ എം. കെ. റഫീഖയുടെ നേതൃത്വത്തിലുളള സർവകക്ഷി സംഘം തിരുവനന്തപുരത്ത് ജൂലൈ 11നാണ് ആരോഗ്യ മന്ത്രിയെ കാണുക. എം.എൽ.എമാരെയും ഉൾപ്പെടുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, എച്ച്.എം.സി അംഗങ്ങളായ ഇ. രാജേഷ്, കുറ്റീരി മാനുപ്പ, ഹംസ പാലൂർ, എസ്. അബ്ദുസ്സലാം എന്നിവരാണ് സംഘത്തിലുണ്ടാവുക.വിവിധ സർക്കാർ പദ്ധതികളിലായി 20 ഡോക്ടരും 39 സ്റ്റാഫ് നഴ്സും അടക്കം 176 താൽക്കാലിക ജീവനക്കാർ ഉണ്ടായിരുന്ന ഇവിടെ ആകെ 39 താൽക്കാലിക ജീവനക്കാരാണിപ്പോൾ. ഇതിൽ ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ല
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ല

Perinthalmanna RadioDate: 04-07-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ പല വിഭാഗങ്ങളിലും ആവശ്യത്തിനു ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. കൂടുതൽ ആളുകളും ആശ്രയിക്കുന്ന വിഭാഗങ്ങളിൽ ഇപ്പോൾ മുൻപുണ്ടായിരുന്നത്ര ഡോക്ടർമാർപോലുമില്ല. പലതിലും ഒരാൾ മാത്രമാണുള്ളത്. അസ്ഥിരോഗ വിഭാഗത്തിൽ മുൻപ് നാലുപേരുണ്ടായിരുന്നത് ഇപ്പോൾ ഒരാളേയുള്ളൂ.കഴിഞ്ഞദിവസം ഈ ഡോക്ടർ ശസ്ത്രക്രിയകളുടെ തിരക്കിലായതിനാൽ ചികിത്സയ്ക്കെത്തിയ പലർക്കും മടങ്ങിപ്പോകേണ്ടി വന്നു. ഈ വിഭാഗത്തിലേക്ക് സ്ഥലംമാറ്റത്തിലൂടെ പുതിയ ഒരു ഡോക്ടർ എത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽത്തന്നെ ഇദ്ദേഹത്തെ ഡെപ്യൂട്ടേഷനിൽ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയുംചെയ്തു‌ഒട്ടേറെ സ്വകാര്യ ആശുപത്രികളുള്ള സ്ഥലമാണ് പെരിന്തൽമണ്ണ. ഇവിടങ്ങളിലേതടക്കം അപകടങ്ങളിൽപ്പെട്ടു മരിക്കുന്നവരുടെ മൃതദേഹം പോസ്റ്റുമോർട്ടംചെയ്യുന്നത് ജില്ലാ ആശുപത്രിയിലാണ്. എന്നാൽ ഫ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ടു മൂർഖൻ പാമ്പുകളെ കൂടി പിടികൂടി
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ടു മൂർഖൻ പാമ്പുകളെ കൂടി പിടികൂടി

Perinthalmanna RadioDate: 30-06-2023പെരിന്തൽമണ്ണ: പാമ്പു ഭീതിക്ക് അവധിയില്ലാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. വ്യാഴാഴ്ച രാവിലെയും വൈകീട്ടുമായി രണ്ടു മൂർഖൻ കുഞ്ഞുങ്ങളെ കൂടി പിടിച്ചു. ഇതോടെ ആശുപത്രിയിൽ നിന്ന് പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങൾ 22 ആയി.രോഗികളെ ഒഴിവാക്കിയ സർജിക്കൽ വാർഡിന്റെ പരിസരത്ത് നിന്നാണ് ഇവയെ കണ്ടത്. ഇതിനിടെ സർജിക്കൽ വാർഡിന്റെ പിൻഭാഗത്ത് നിന്ന് വലിയ മൂർഖൻ പാമ്പിന്റേതെന്ന് കരുതുന്ന ഉറയും കണ്ടെത്തി.പാമ്പുപിടിത്തവിദഗ്ധൻ സി. മുഹമ്മദ് സിറാജുദ്ദീനാണ് പാമ്പിൻകുഞ്ഞുങ്ങളെ പിടിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് സിറാജുദ്ദീൻ എത്തിയത്.വൈകീട്ട് സർജിക്കൽ വാർഡിന്റെ പിൻഭാഗത്ത് നടത്തിയ പരിശോധനയിലാണ് പാമ്പിന്റെ ഉറ കണ്ടത്. തുടർന്ന് ജീവനക്കാരും ചേർന്ന് ഈ ഭാഗങ്ങളിലെ മടകളിൽ വ്യാപകമായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.  ................................................
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വീണ്ടും മൂർഖൻ പാമ്പിനെ പിടികൂടി
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വീണ്ടും മൂർഖൻ പാമ്പിനെ പിടികൂടി

Perinthalmanna RadioDate: 29-06-2023പെരിന്തൽമണ്ണ: പാമ്പ് ഭീതി ഒഴിയാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. ബുധനാഴ്‌ച ഒ.പി. ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് ഒരു മൂർഖൻ കുഞ്ഞിനെക്കൂടി പിടികൂടി. ഇതോടെ 12 ദിവസത്തിനിടെ 20 മൂർഖൻ കുഞ്ഞുങ്ങളെയാണ് ആശുപത്രിയിൽനിന്നു പിടിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ ജീവനക്കാരാണ് ഒ.പി. ടിക്കറ്റ് കൗണ്ടറിനു സമീപം പാമ്പിൻകുഞ്ഞിനെ കണ്ടത്. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.വൈകീട്ട് അഞ്ചോടെയാണ് കൗണ്ടറിന്റെ ചില്ലിനടുത്ത് വീണ്ടും കണ്ടത്. അവിടെയെത്തിയിരുന്ന പാമ്പുപിടുത്തക്കാരൻ സിറാജാണ് പാമ്പിൻ കുഞ്ഞിനെ പിടികൂടിയത്.മുൻപ് പത്ത് പാമ്പുകളെ പിടികൂടിയ ജീവനക്കാരൻ സനൂപും സഹായത്തിനുണ്ടായിരുന്നു. ഒ.പി. യിൽ തിരക്കുള്ള സമയമല്ലായിരുന്നതിനാൽ ആളുകളുണ്ടായില്ല.ബാക്കി പാമ്പുകളെ കണ്ടെത്തിയ പഴയ ഓപ്പറേഷൻ തിയേറ്റർ കെട്ടിടത്തിനും കാന്റീനിനും ഇടയിലുള്ള കെട്ടിടത്തിലാണ് ഒ.പി. കൗണ്ടർ...