പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് ഇതുവരെ പിടിച്ചത് 19 മൂർഖൻ പാമ്പുകളെ
Perinthalmanna RadioDate: 27-06-2023പെരിന്തൽമണ്ണ : പാമ്പുഭീതിക്കിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആശ്വാസദിനമായിരുന്നു ഇന്നലെ. കഴിഞ്ഞ 10 ദിവസത്തിനിടെ മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടാത്ത ഒരേയൊരു ദിനമായിരുന്നു ഇന്നലെ. കഴിഞ്ഞ 17നു രാവിലെ ആദ്യ പാമ്പിനെ, സർജിക്കൽ വാർഡിൽ അഡ്‌മിറ്റായിരുന്ന ആൾ കണ്ടെത്തിയതു മുതൽ പിന്നീട് ഓരോ ദിവസവും വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി ഈ കെട്ടിടത്തിൽ പാമ്പിനെ കണ്ടെത്തുകയും പിടികൂടുകയും ചെയ്‌തിരുന്നു. 19 മൂർഖൻ പാമ്പുകളെയാണു ഞായറാഴ്‌ച വരെ കണ്ടെത്തിയത്. ആദ്യ പാമ്പിനെ കണ്ട നാൾ മുതൽ ആശുപത്രിയിലെ ജീവനക്കാർ പുലർത്തിയ അതീവ ജാഗ്രതയും നിരീക്ഷണവുമാണു ദുരന്തസാധ്യത ഒഴിവാക്കിയത്. പാമ്പിനെ പിടികൂടാനുള്ള, പ്രത്യേക കമ്പിക്കൊളുത്ത് സ്ഥാപിച്ച വടി വരെ ചില നഴ്‌സിങ് ജീവനക്കാർ ഇവിടെ തയാറാക്കിവച്ചിട്ടുണ്ട്. കൂടാതെ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് അംഗങ്ങളും ദിനേനയെന്നോണം തിരച്ചിലും...










