പെരിന്തൽമണ്ണയിൽ ഡോക്ടർമാരുടെ സമരത്തിനിടെ രോഗിക്കൊപ്പമെത്തിയ ആളിന് നേരെ കയ്യേറ്റം
Perinthalmanna RadioDate: 11-05-2023പെരിന്തല്‍മണ്ണ: കൊട്ടാരക്കര ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം നടത്തുന്നതിനിടെ രോഗിയുമായെത്തിയ ആളുമായി പെരിന്തല്‍മണ്ണ ഗവ. ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. ആശുപത്രി കവാടത്തില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പ്രകടനത്തിന് ശേഷം അങ്കണത്തില്‍ വിശദീകരണ യോഗം നടക്കുകയായിരുന്നു. ഇതിനിടെ ഭാര്യയെ ഡോക്ടറെ കാണിക്കാനെത്തിയ ആലുവ സ്വദേശി നൗഫൽ സെക്യൂരിറ്റി ജീവനക്കാര്‍ മാന്യമായി പെരുമാറണമെന്നും മറ്റും പറഞ്ഞ് ഉച്ചത്തില്‍ സംസാരിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളോട് മാറിനില്‍ക്കാന്‍ പറഞ്ഞതോടെ ഉന്തും തള്ളുണ്ടായി. ഇവിടെ ബഹളമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ചില ഡോക്ടര്‍മാര്‍ ഇയാളെ ഉന്തിത്തള്ളി ആശുപത്രി കവാടത്തിനടുത്തേക്ക് കൊണ്ടു പോയി. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന പോലീസുകാരെത്തി...










