ലോക വദനാരോഗ്യ ദിനം ജില്ലാതല പരിപാടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വെച്ച് നടത്തി
Perinthalmanna RadioDate: 20-03-2023പെരിന്തൽമണ്ണ: ലോക വദനാരോഗ്യ ദിനം ജില്ലാതല പരിപാടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വെച്ച് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എ.കെ മുഹമ്മദ് മുസ്തഫ അവർകൾ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭ കൗൺസിലർ സരോജ എം.കെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുകയും, ദിനാചരണ സന്ദേശം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ അനൂപും നിർവഹിച്ചു. ജില്ലാ മാസ്സ് മീഡിയ ഓഫീസർ ശ്രീ.പി.രാജു, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ പി.എം.ഫസൽ, ഡോ.സനൽ ബാബു പ്രസിഡന്റ് IDEA ഏറനാട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ദന്തൽ നോഡൽ ഓഫീസർ ഡോ.ബിജി കുര്യൻ, ഡോ.രഞ്ജിനി പി.എസ് എന്നിവർ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയിൽ ഫ്ലാഷ് മോബ്, പാലിയേറ്റീവ് രോഗികൾക്കുള്ള ഓറൽ ഹെൽത്ത് ക്ലാസും ദന്തൽ കിറ്റ് വിതരണവും, ലോക വദനാരോഗ്യ ദിനം ...










