Tag: Perinthalmanna District Hospital

പെരിന്തൽമണ്ണ ജില്ല ആശുപത്രിയുടെ പരിതാവസ്ഥ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നഗരസഭയുടെ നിവേദനം
Local

പെരിന്തൽമണ്ണ ജില്ല ആശുപത്രിയുടെ പരിതാവസ്ഥ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നഗരസഭയുടെ നിവേദനം

Perinthalmanna RadioDate: 07-01-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ പരിതാവസ്ഥ ചൂണ്ടി കാണിച്ച് പെരിന്തൽമണ്ണ നഗരസഭ അധികൃതർ ആരോഗ്യ മന്ത്രിക്ക് മുന്നിൽ. ആശുപത്രിയിലെ അപര്യാപ്തതകൾ പരിഹരിക്കണമെന്നും ആവശ്യമായ തസ്തികകൾ അനുവദിച്ച് ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ചെയർമാൻ പി. ഷാജി, സ്ഥിരം സമിതി അധ്യക്ഷൻ കെ. ഉണ്ണി കൃഷ്ണൻ എന്നിവർ തിരുവനന്തപുരത്ത് മന്ത്രി വീണ ജോർജിന് നിവേദനം നൽകി. മാതൃ-ശിശു ബ്ലോക്കും ആശുപത്രി പ്രധാന ബ്ലോക്കും ദേശീയ പാതയുടെ രണ്ടു വശത്തായതിനാൽ ജീവനക്കാരും രോഗികളും ഏറെ ബുദ്ധി മുട്ടുന്നുണ്ട്. ജനങ്ങൾ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരുടെ തസ്തിക അനുവദിക്കണമെന്നും രണ്ടു കെട്ടിടങ്ങളെ ബന്ധിപ്പിച്ച് മേൽപാലം നിർമിക്കണമെന്നും സാധാരണക്കാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.----------------...
ഓരോ ബജറ്റിലും പ്രതീക്ഷയോടെ പെരിന്തൽമണ്ണ മാതൃ- ശിശു ആശുപത്രി
Local

ഓരോ ബജറ്റിലും പ്രതീക്ഷയോടെ പെരിന്തൽമണ്ണ മാതൃ- ശിശു ആശുപത്രി

Perinthalmanna RadioDate: 04-01-2023പെരിന്തൽമണ്ണ: പുതിയ സംസ്ഥാന ബജറ്റിന് തകൃതിയായ ഒരുക്കം നടക്കുമ്പോൾ പെരിന്തൽമണ്ണ, മങ്കട നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന താലൂക്കിന്റെയും പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളുടെയും മുഖ്യ ആവശ്യം പെരിന്തൽമണ്ണ ജില്ല ആശുപത്രിയോട് ചേർന്ന മാതൃ ശിശു ബ്ലോക്ക് സ്വതന്ത്ര ആശുപത്രിയാക്കി ഉയർത്തൽ.മൂന്നു നിലകളിലായി 200 കിടക്കകളിടാവുന്ന സൗകര്യവും തിയറ്ററുകളുമുണ്ട്. എന്നാൽ, കെട്ടിടം നിർമിച്ച് ജില്ല ആശുപത്രിയുടെ മാതൃ- ശിശു ബ്ലോക്കാക്കി നിർത്തിയതല്ലാതെ വേണ്ടത്ര ഡോക്ടർമാരോ, നഴ്സിങ് പാരാ മെഡിക്കൽ ജീവനക്കാരോ ഇല്ലാതെ നട്ടം തിരിയുകയാണ്. 2014 ജനുവരി നാലിനാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയാക്കിയത്. അതേ ഉത്തരവിൽ ഒമ്പത് പുതിയ തസ്തികകളും സർക്കാർ അനുവദിച്ചു. ജില്ല ആശുപത്രി പ്രസവ വാർഡിലെ 30 ബെഡുകളും അവിടത്തെ നാല് ഗൈനക്കോളജി ഡോക്ടർമാരെ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്കിന് തറക്കല്ലിട്ടു
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്കിന് തറക്കല്ലിട്ടു

Perinthalmanna RadioDate: 27-12-2022പെരിന്തൽമണ്ണ: നവകേരളം കർമ പദ്ധതി രണ്ടിന്റെ ഭാഗമായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടത്തിന്റെ തറക്കല്ലിടൽ നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രിയിൽ ലിഫ്റ്റ് സജ്ജീ കരിക്കാൻ 70 ലക്ഷം രൂപയും ടോയ്ലറ്റ് നവീകരിക്കാൻ 40 ലക്ഷം രൂപയും അടക്കം അഞ്ചു കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികൾ ജില്ലാ പഞ്ചായത്ത് തയാറാക്കിയിട്ടുണ്ടെന്ന് എം. കെ. റഫീഖ പറഞ്ഞു.കളക്ടർ വി.ആർ. പ്രേംകുമാർ മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ജില്ലാ പഞ്ചായത്തംഗങ്ങളായ നസീബ അസീസ്, ആലിപ്പറ്റ ജമീല, ഷഹർബാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, എച്ച്.എം.സി. അംഗങ്ങൾ, സൂപ...
വൈറ്റ് ഗാർഡ് ഡേയുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ശുചീകരണം നടത്തി
Local

വൈറ്റ് ഗാർഡ് ഡേയുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ശുചീകരണം നടത്തി

Perinthalmanna RadioDate: 25-12-2022പെരിന്തമണ്ണ: വൈറ്റ് ഗാർഡ് ഡേയുടെ ഭാഗമായി പെരിന്തൽമണ്ണ മുനിസിപ്പൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ശുചീകരണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് മുനീർ കുരിക്കൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻ്റ് നിസാം കുന്നപ്പള്ളി, ജനറൽ സെക്രട്ടറി ഉനൈസ് കക്കൂത്ത്, ഹബീബ് മണ്ണെങ്ങൽ, കെ.എം റാഷിക്ക് തുടങ്ങിയവർ നേതൃത്വം നൽകി.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ ജില്ലാ ആശുപത്രി ഓഫിസ് അടച്ചിടേണ്ട സ്ഥിതി
Local

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ ജില്ലാ ആശുപത്രി ഓഫിസ് അടച്ചിടേണ്ട സ്ഥിതി

Perinthalmanna RadioDate: 25-12-2022പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഓഫിസ് ജീവനക്കാരില്ലാത്തത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. ആശുപത്രിയിൽ നഴ്സിങ് - പാരാ മെഡിക്കൽ സ്റ്റാഫിന്റെ കുറവുണ്ടെങ്കിലും ഇത് പലപ്പോഴായി നാമ മാത്രമായെങ്കിലും പരിഹരിക്ക പെടാറുണ്ട്. എന്നാൽ ഓഫിസ് ജീവനക്കാരുടെ കാര്യത്തിൽ താൽക്കാലിക നിയമനവും നടക്കുന്നില്ല,നിലവിൽ ക്ലർക്ക് തസ്തികയിൽ 3 പേരുടെ സേവനം മാത്രമാണ് ഓഫിസിലുള്ളത്. താലൂക്ക് ആശുപത്രികളിൽ വരെ 4 മുതൽ 10 വരെ ക്ലാർക്ക് തസ്തികകൾ അനുവദിക്കുമ്പോഴാണ് ഈ ദുർഗതി. ജില്ലയിലെ മറ്റ് ജില്ലാ ആശുപത്രികളിലെല്ലാം ഇതിന്റെ ഇരട്ടിയോളം ക്ലാർക്കുമാരുണ്ട്.ദൈനംദിന പ്രവർത്തികൾക്ക് പുറമേ ജില്ലാ പഞ്ചായത്ത് മുഖേനയുള്ള വിവിധ പ്രോജക്ടുകൾ വിവിധ രീതിയിലുള്ള താൽക്കാലിക നിയമനങ്ങൾ പരിശീലനത്തിന് എത്തുന്ന ഉദ്യോഗാർഥികളുടെ ഫയലുകൾ, മെഡിക്കൽ ബോർഡ് എന്നിങ്ങനെ ഓഫിസിലെ അധിക പ്രവർത്തിക...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്ക് നിർമാണോദ്ഘാടനം 26ന്
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്ക് നിർമാണോദ്ഘാടനം 26ന്

Perinthalmanna RadioDate: 23-12-2022പെരിന്തൽമണ്ണ: പഴയ കെട്ടിടം പൊളിച്ചു നീക്കുകയും തടസ്സങ്ങളെല്ലാം നീങ്ങുകയും ചെയ്തതോടെ ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന ഒപി ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണോദ്ഘാടനം 26നു നടക്കും. നജീബ് കാന്തപുരം എംഎൽഎ നിർമാണോദ്ഘാടനം നിർവഹിക്കും. വർഷങ്ങളായി അടഞ്ഞു കിടന്ന ഉപയോഗ ശൂന്യമായ കെഎച്ച്ആർഡബ്ല്യുഎസ് ജനതാ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്താണ് കെട്ടി നിർമാണം നടക്കുന്നത്.രണ്ട് നിലകളിലായി വിവിധ ഒപി വിഭാഗങ്ങൾ, ടെലി മെഡിസിൻ, ലബോറട്ടറി, നഴ്സസ് ഡ്യൂട്ടി റൂം, രോഗികളുടെ കാത്തിരിപ്പു സ്ഥലം, ശൗചാലയങ്ങൾ, മുലയൂട്ടൽ കേന്ദ്രം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് നിർദിഷ്ട കെട്ടിടം. ആകെ 2500 ചതുരശ്ര അടിയിൽ ലിഫ്റ്റ് സംവിധാനത്തോട് കൂടിയതാണ് പുതിയ കെട്ടിടം. സർക്കാർ പങ്കാളിത്തമുള്ള വാപ്കോസ് എന്ന സ്ഥാപനത്തിനാണ് നിർമാണ ചുമതല. 1.26 കോടി രൂപയാണ് അടങ...
പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിൽ ആവശ്യത്തിന് ശുചിമുറി സൗകര്യമില്ല
Local

പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിൽ ആവശ്യത്തിന് ശുചിമുറി സൗകര്യമില്ല

Perinthalmanna RadioDate: 21-12-2022പെരിന്തൽമണ്ണ: ജില്ലാ ആശുപ്രതിയിൽ ചികിത്സ തേടി എത്തുന്നവർ ആവശ്യത്തിന് ശുചിമുറി സൗകര്യമില്ലാതെ നട്ടം തിരിയുന്നു. പഴയ ബ്ലോക്കിലുള്ള സ്പെഷ്യൽറ്റി ഒപികളെല്ലാം ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ആയിരക്കണക്കിന് രോഗികളാണ് ദിവസവും ചികിത്സ തേടി എത്തുന്നത്.പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ഇവിടെ വെവ്വേറെ ശുചി മുറികളുണ്ടെങ്കിലും രണ്ടും പ്രവർത്തന ക്ഷമമല്ല. ക്ലോസെറ്റും ടാങ്കുമെല്ലാം തകരാറിലായി ഉപയോഗ പ്രദമല്ലാതെ കിടക്കുകയാണ്. ഉള്ളിലുള്ളവർ കൈകൾ കൊണ്ട് വാതിലുകൾ അടച്ചു പിടിക്കേണ്ട സ്ഥിതിയുമുണ്ട്.ഒന്നാം നിലയിലുള്ള സ്പെഷ്യൽറ്റി ഒപികൾക്കു മുന്നിൽ രോഗികളുടെ വിശ്രമ സ്ഥലത്ത് മുൻപ് നാല് ഫാനുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇവ കാണുന്നില്ല. ഇവിടെ നിന്ന് ഊരി എടുത്തു മാറ്റിയ അടയാളം മാത്രം ബാക്കിയുണ്ട്. ഒപി ടിക്കറ്റിന് ഇവിടെ ഓരോ രോഗിയിൽ നിന്നും 5 രൂപ വീതം ഈടാക്കുന്...
പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഒ.പി ബ്ലോക്ക് നിർമാണ ഘട്ടത്തിലേക്ക്
Local

പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഒ.പി ബ്ലോക്ക് നിർമാണ ഘട്ടത്തിലേക്ക്

Perinthalmanna RadioDate: 16-12-2022പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് നിർമിക്കാൻ 1,04,41,917 രൂപയുടെ പദ്ധതി നിർമാണ ഘട്ടത്തിലേക്ക്. ആഗസ്റ്റിൽ ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതാണ്. സർക്കാർ ഈ തുക 2020 ജനുവരിയിലാണ് അനുവദിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) വഴിയാണ് പദ്ധതി അനുവദിച്ചു കിട്ടിയത്. പുതിയ കെട്ടിടം നിർമിക്കാൻ 10 വർഷമായി ഉപയോഗിക്കാതെ കിടന്ന പേവാർഡ് പൊളിക്കാൻ അനുമതി ലഭിക്കാതെ രണ്ടര വർഷത്തോളം കാത്തിരുന്ന ശേഷം അനുമതി ലഭിച്ച് രണ്ടാഴ്ച മുമ്പ് കെട്ടിടം പൊളിച്ചു. 25നകം പുതിയ കെട്ടിടം നിർമാണോദ്ഘാടനം നടത്താനാണ് ആലോചന. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) പഴയ പേ വാർഡ് കെട്ടിടം പൊളിക്കാൻ അനുമതി നൽകാതെ വൈകിക്കുകയായിരുന്നു. നിലവിലെ പഴയതും സൗകര്യങ്ങൾ കുറഞ്ഞതുമായ ഒ.പി ഹാളുകൾ നന്നേ ചെറുതാണ്രോഗികളുടെ തിക്കും തിരക്കുമാണിവിടെ. ജ...
ജില്ലാ ആശുപത്രിയിലെ പഴയ പേവാർഡ് കെട്ടിടം പൊളിച്ചു മാറ്റാൻ തുടങ്ങി
Other

ജില്ലാ ആശുപത്രിയിലെ പഴയ പേവാർഡ് കെട്ടിടം പൊളിച്ചു മാറ്റാൻ തുടങ്ങി

Perinthalmanna RadioDate: 28-11-2022പെരിന്തൽമണ്ണ: തർക്കം തീർന്നു. ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ജില്ലാ ആശുപത്രിയിലെ പഴയ പേവാർഡ് കെട്ടിടം പൊളിച്ചു മാറ്റാൻ തുടങ്ങി. ഉപയോഗ ശൂന്യമായിക്കിടന്നിരുന്ന കെട്ടിടമാണ് പൊളിക്കുന്നത്. ഇതു മാറ്റുന്നതോടെ ഇവിടേക്ക് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണവും തുടങ്ങാനാകും.കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയും(കെ.എച്ച്.ആർ.ഡബ്ല്യു.എസ്.) ആരോഗ്യവകുപ്പും തമ്മിലുണ്ടായ തർക്കമാണ് പൊളിക്കുന്നത് വൈകിച്ചത്. പകരം കെട്ടിടം അനുവദിക്കാതെ പൊളിക്കാനാകില്ലെന്ന നിലപാടിലായിരുന്നു സൊസൈറ്റി.എന്നാൽ പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ മുകൾഭാഗത്ത് പേവാർഡ് നിർമിക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് സർക്കാരും ജില്ലാപഞ്ചായത്തും ഉറപ്പു നൽകിയതോടെയാണ് പൊളിക്കുന്നതിന് സൊസൈറ്റി അനുമതി നൽകിയത്. കെ.എച്ച്.ആർ.ഡബ്ല്യു.എസ് ന്റെ ഉടമസ്ഥതയിലാണ് കെട്ടിടം പൊളിക്കുന്നത്. ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജനത വാർഡ് ഇന്ന് പൊളിക്കും
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജനത വാർഡ് ഇന്ന് പൊളിക്കും

Perinthalmanna RadioDate: 27-11-2022പെരിന്തൽമണ്ണ: കാലപ്പഴക്കം ചെന്ന് 10 വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന ജില്ല ആശുപത്രിയിലെ ജനത വാർഡ് ഞായറാഴ്ച പൊളിക്കും. കെട്ടിടം പൊളിക്കാൻ രണ്ടര വർഷമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജില്ല പഞ്ചായത്തും സർക്കാറിനെ സമീപിച്ചു വരുകയായിരുന്നു. കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ നിയന്ത്രണത്തിലാണ് ജനത വാർഡ് പ്രവർത്തിച്ചിരുന്നത്. 15,000 രൂപ ആശുപത്രി എച്ച്.എം.സിയിലേക്ക് ഈടാക്കിയാണ് കെട്ടിടം പൊളിക്കാൻ നൽകിയത്. കെട്ടിടം പൊളിക്കാൻ അനുമതി ലഭിക്കാത്തതിനാലാണ് ജില്ല ആശുപത്രി വികസനത്തിന് ലഭിച്ച 13 കോടിയോളം രൂപ ചെലവിടാനാവാതെ കിടന്നത്. വാർഡ് പൊളിക്കുന്നതോടെ ഒ.പി ബ്ലോക്ക് നിർമാണം തുടങ്ങാനാവും. ...