Tag: Perinthalmanna District Hospital

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഇനി സൗരോർജ വെളിച്ചം
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഇനി സൗരോർജ വെളിച്ചം

Perinthalmanna RadioDate: 21-11-2022പെരിന്തൽമണ്ണ: ഗവ. ജില്ലാ ആശുപത്രി വളപ്പിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് സമീപം പാർക്കിങ് ഭാഗത്താണ് ലൈറ്റ് സ്ഥാപിച്ചത്. പക്ഷാഘാത- അർബുദ ചികിത്സാ യൂണിറ്റിന് സമീപം മതിലിന് മുകളിലും പുതിയ ബ്ലോക്കിന് പിന്നിൽ ഓക്‌സിജൻ സിലിൻഡറുകൾ സൂക്ഷിക്കുന്ന ഭാഗത്തും സോളാർ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് അനുവദിച്ച നാലു ലക്ഷം രൂപ ചെലവിൽ അനർട്ടിന്റെ നേതൃത്വത്തിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. ബിന്ദു, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷഹർബാൻ, റഹ്മത്തുന്നീസ, എച്ച്.എം.സി. അംഗങ്ങളായ എ.കെ. നാസർ, സുബ്രഹ്മണ്യൻ, ഡോ. അബൂബക്കർ തയ്യിൽ, ഹബീബ് മണ്ണേങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു. ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഒപി ബ്ലോക്ക് പണി ഉടൻ തുടങ്ങും
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഒപി ബ്ലോക്ക് പണി ഉടൻ തുടങ്ങും

Perinthalmanna RadioDate: 18-11-2022പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ഒപി ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണം ഉടൻ ആരംഭിക്കും. പഴയ ജനതാ പേവാർഡ് പൊളിച്ചു നീക്കുന്നതിനുള്ള ലേല നടപടികൾ പൂർത്തിയായി. ക്വട്ടേഷനുകൾ കഴിഞ്ഞ 15 ന് തുറന്നു. ഏറ്റവും കൂടുതൽ തുക ആശുപത്രി വികസന സമിതിക്ക് നൽകി ജനതാ പേവാർഡ് പൊളിച്ചു നീക്കുന്നതിനുള്ള ക്വട്ടേഷൻ സമർപ്പിച്ച സ്ഥാപനത്തിന് പൊളിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവായി. ഇത് സംബന്ധമായ കരാർ ഒപ്പു വയ്ക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം പൂർണമായും പൊളിച്ചു നീക്കി സ്ഥലം നിരപ്പാക്കി നൽകണം. ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയില്‍ ലോക പ്രതിരോധ കുത്തിവെപ്പ് ദിനം ആചരിച്ചു
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയില്‍ ലോക പ്രതിരോധ കുത്തിവെപ്പ് ദിനം ആചരിച്ചു

Perinthalmanna RadioDate: 11-11-2022പെരിന്തൽമണ്ണ: ജില്ലാ ആശുപത്രി വെച്ച് ലോക പ്രതിരോധ കുത്തിവെപ്പ് ദിനം വിപുലമായി ആചരിച്ചു.നഗരസഭയിലെ 34 വാർഡുകളിൽ നിന്നായി തെരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ബേബി ഷോ പ്രോഗ്രാം നടത്തി. പങ്കെടുത്തവരിൽ നിന്നും മാനദണ്ഡങ്ങൾ അനുസരിച്ച് ഹെൽത്തി ബേബി സെലക്ഷൻ നടത്തി. സ്ക്രീനിംഗിന് ജില്ലാ ആശുപത്രിയിലെ പീഡിയാട്രിഷൻ ഡോ: രുഗ്മ നേതൃത്വം നൽകി. പ്രോഗ്രാമിന് ഡോ: ബിജു തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ :അബ്ദുൽ റസാഖ് (RM0) ഉദ്ഘാടനം നിർവ്വഹിച്ചു.ശ്രീമതി രജനി ( NSO), ശ്രീമതി നുസൈബ (Dep NSO), ശ്രീമതി ശ്രീദേവി ( NMS), നിധീഷ് (PRO), ധന്യ (ASHA) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീമതി പുഷ്പലത (PHN) ഇമ്മൂണൈസേഷനെ കുറിച്ച് ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ സെന്തിൽ കുമാർ സ്വാഗതവും സെക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. ...
പക്ഷാഘാതം വന്ന വയോധികക്ക് ചികിത്സ നൽകാത്തതിൽ ഡി.എം.ഒ റിപ്പോർട്ട് തേടി
Local

പക്ഷാഘാതം വന്ന വയോധികക്ക് ചികിത്സ നൽകാത്തതിൽ ഡി.എം.ഒ റിപ്പോർട്ട് തേടി

Perinthalmanna RadioDate: 06-11-2022പെരിന്തൽമണ്ണ: പക്ഷാഘാതം വന്ന വയോധികയെ നിർണായക ചികിത്സ നൽകാതെ നാലു മണിക്കൂറോളം ജില്ല ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കിടത്തിയ സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ആശുപത്രി അധികൃതരോട് വിശദീകരണം തേടി. ലോക പക്ഷാഘാത ദിവസമാണ് ഇതു സംബന്ധിച്ച് വാർത്ത പുറത്ത് വന്നത്. പത്ര വാർത്ത അടക്കമാണ് പെരിന്തൽമണ്ണ ജില്ല ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കത്ത് ലഭിച്ച് രണ്ടു ദിവസത്തിനകം നൽകണമെന്നും ഡി.എം.ഒ ആവശ്യപ്പെട്ടു.കീഴാറ്റൂർ സ്വദേശിനിയായ 70 കാരിയെയാണ് വിദഗ്ധ പരിശോധന നടത്താതെ ആശുപത്രിയിൽ വെറുതെ കിടത്തിയത്. സംസാരത്തിൽ അവ്യക്തതയായിരുന്ന ആദ്യ രോഗലക്ഷണം. രക്തത്തിൽ സോഡിയം കുറഞ്ഞതാവാം കാരണമെന്ന നിഗമനത്തിൽ രക്തം പരിശോധിക്കാനും ഒരാഴ്ചക്ക് മരുന്നിനും നിർദേശിക്കുക ആയിരുന്നു. രാവിലെ 11ഓടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് മൂന്നിനാണ് പറഞ...
ജില്ലാ ആശുപത്രിക്ക് മുന്നില്‍ റോഡ് മുറിച്ചു കടക്കാൻ ഇനി പോലീസ് സഹായം
Local

ജില്ലാ ആശുപത്രിക്ക് മുന്നില്‍ റോഡ് മുറിച്ചു കടക്കാൻ ഇനി പോലീസ് സഹായം

Perinthalmanna RadioDate: 05-11-2022പെരിന്തൽമണ്ണ: ദേശീയപാതയ്ക്ക് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയിലെത്തുന്നവർക്ക് ഇനി ധൈര്യമായി റോഡ് മുറിച്ച് കടക്കാം. സഹായിക്കാൻ പോലീസിന്റെ സേവനം ഏർപ്പാടാക്കി.കഴിഞ്ഞദിവസം ഇവിടെ രോഗിയുടെ കൂട്ടിരിപ്പുകാരിയെ ഓട്ടോറിക്ഷ തട്ടിയിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഈ സംഭവമാണ് പോലീസിനെ ഏർപ്പാടാക്കാൻ കാരണമായത്.ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ബിന്ദു ഡിവൈ.എസ്.പി. ഓഫീസിലെത്തി പോലീസിന്റെ സേവനം ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ ഇവിടെ വനിതാ പോലീസ് ഓഫീസറെ നിയോഗിച്ചു.റോഡിന് ഒരുവശത്തുള്ള മാതൃശിശു ബ്ലോക്കിലാണ് ലബോറട്ടറി സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. എക്‌സ്‌റേയും ഫാർമസിയും അടക്കമുള്ളവ റോഡിന് മറുവശത്തുള്ള പഴയ ബ്ലോക്കിലും. ഇരുവശത്തുമുള്ള ഒ.പി. കളിൽ നിന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും തിരക്കേറിയ റോഡ് മുറിച്...
ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിക്കാൻ ടെൻഡർ നടപടിയായി
Local

ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിക്കാൻ ടെൻഡർ നടപടിയായി

പെരിന്തൽമണ്ണ: നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ജില്ലാ ആശുപത്രിയിലെ പഴകി ദ്രവിച്ച ജനതാ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കാൻ ടെൻഡർ നടപടിയായി. 10 വർഷത്തോളമായി കാല പഴക്കം മൂലം ഉപയോഗ ശൂന്യമായി കിടക്കുന്ന പേവാർഡ് കെട്ടിടം പൊളിക്കാനുള്ള നടപടികൾ നീണ്ടു പോയത് ഇതിന്റെ ഉടമസ്ഥരായ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി യും.(കെഎച്ച്ആർഡബ്ലിയുഎസ്) ആരോഗ്യ വകുപ്പും തമ്മിലുള്ള വടംവലി മൂലമാണ് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ മുകൾ വശത്ത് പേവാർഡ് നിർമിക്കാൻ സൗകര്യം ഒരുക്കി നൽകാമെന്ന് സർക്കാരും ജില്ലാ പഞ്ചായത്തും നൽകിയ ഉറപ്പിലാണ് അനുമതി. ഇന്നലെയാണ് ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ടെൻഡർ നോട്ടിസ് പുറത്ത് ഇറക്കിയത്. 15ന് ആണ് ടെൻഡർ. വർക്ക് ഓർഡർ സ്വീകരിക്കുന്നവർ 30 ദിവസത്തിനകം പണി പൂർത്തീകരിക്കണം. ...
പക്ഷാഘാതം വന്ന വയോധികയെ ചികിത്സ നൽകാതെ നാലു മണിക്കൂർ അത്യാഹിത വിഭാഗത്തിൽ കിടത്തിയതായി പരാതി
Local

പക്ഷാഘാതം വന്ന വയോധികയെ ചികിത്സ നൽകാതെ നാലു മണിക്കൂർ അത്യാഹിത വിഭാഗത്തിൽ കിടത്തിയതായി പരാതി

Perinthalmanna RadioDate: 30-10-2022പെരിന്തൽമണ്ണ: പക്ഷാഘാതം വന്ന വയോധികയെ നിർണായക ചികിത്സയും പരിചരണവും നൽകേണ്ട ആദ്യ മണിക്കൂറുകളിൽ സർക്കാർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കിടത്തി സമയം കളഞ്ഞതായി പരാതി. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലാണ് സംഭവം. കീഴാറ്റൂർ സ്വദേശിനിയായ 70കാരിയെയാണ് വിദഗ്ധ പരിശോധന നടത്താതെ ആശുപത്രിയിൽ വെറുതെ കിടത്തിയത്.രക്തത്തിൽ സോഡിയം കുറഞ്ഞതാവാം കാരണമെന്ന നിഗമനത്തിൽ രക്തം പരിശോധിക്കാനും ഒരാഴ്ചയിലേക്ക് മരുന്നിന് നിർദേശിക്കുകയും ചെയ്ത് മൂന്നു മണിയോടെ പറഞ്ഞു വിട്ടു. രണ്ട് വനിത ഡോക്ടർമാരായിരുന്നു ഈ സമയം ഡ്യൂട്ടിയിലെന്ന് ബന്ധുക്കൾ പറഞ്ഞു.പക്ഷാഘാത ലക്ഷണം കണ്ടാൽ ആദ്യ മണിക്കൂറുകൾ നിർണായകമാണ്. ഈ സമയത്ത് ഒരു സർക്കാർ ആശുപത്രിയിൽ എത്തിയിട്ടും ഒന്നും ചെയ്യാതെ നാലു മണികൂറിലേറെ വെറുതെ കളഞ്ഞു. പിന്നീട് വീട്ടിലേക്ക് മടങ്ങാൻ നേരം കൈ പൊങ്ങാതാവുകയും വാഹനത്തിലിരിക്കാൻ കഴിയാതാവുകയും...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു

Perinthalmanna RadioDate: 29-10-2022പെരിന്തൽമണ്ണ: രാത്രി ഇരുട്ടിലായിരുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു. മോർച്ചറി കെട്ടിടത്തിനു സമീപം ജലസംഭരണിയുടെ സമീപത്ത് സോളാർ മിനി ഹൈമാസ്റ്റ് ലൈറ്റും കാൻസർ യൂണിറ്റിന് സമീപം മതിലിന് മുകളിലും പുതിയ ബ്ലോക്കിന് പിന്നിൽ ഓക്‌സിജൻ സിലിൻഡർ സൂക്ഷിക്കുന്ന കെട്ടിടത്തിന് സമീപവും ഓരോ സോളാർ ലൈറ്റുകളുമാണ് സ്ഥാപിക്കുന്നത്. അനെർട്ടിനാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ചുമതല നൽകിയിരിക്കുന്നത്. ഒരുമാസത്തിനകം ഇവ സ്ഥാപിക്കും. നാലു ലക്ഷം രൂപയാണ് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു. ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 11.89 കോടിക്ക് പ്ലാൻ തയാറാക്കാതെ കിറ്റ്കോ
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 11.89 കോടിക്ക് പ്ലാൻ തയാറാക്കാതെ കിറ്റ്കോ

Perinthalmanna RadioDate: 26-10-2022പെരിന്തൽമണ്ണ: കിഫ്ബി വഴി ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളിൽ പൂർത്തിയാക്കുന്ന നിർമാണ പദ്ധതികളുടെ പുരോഗതി ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനത്തിൽ വിലയിരുത്തി. മന്ത്രി, ആരോഗ്യ ഡയറക്ടർ, പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കുന്ന ഏജൻസികൾ എന്നിവർ തിരുവനന്തപുരത്തും മറ്റു പ്രതിനിധികൾ ഓൺലൈനിലുമായാണ് യോഗത്തിൽ പങ്കെ ടുത്തത്. കിറ്റ്കോ, ബി.എസ്.എൻ. എൽ, കെ.എസ്.ഇ.ബി, ഇൻകെൽ അടക്കം 11 ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്തു. സർക്കാർ പണമനുവദിച്ചിട്ടും അനാവശ്യമായി നീളുന്നെന്ന പരാതി ആയിരുന്നു കിറ്റ്കോയെക്കുറിച്ച്.പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ 2020 ഒക്ടോബർ എട്ടിനാണ് 11.89 കോടി രൂപ കിഫ്ബി അനുവദിച്ചത്. സാധാരണ ഒരു വർഷം കൊണ്ട് നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കേണ്ടതാണ്. എന്നാൽ, പ്രവൃത്തി ഏറ്റെടുത്ത സർക്കാർ ഏജൻസി പ്ലാൻ പോലും തയാറാക്കിയിട്ടില്ല. നിലവിലെ ആശുപത്രിയ...
പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാളികൾക്ക് സൗജന്യ ദന്തരോഗ പരിശോധനാ ക്യാമ്പ് നടത്തി
Other

പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാളികൾക്ക് സൗജന്യ ദന്തരോഗ പരിശോധനാ ക്യാമ്പ് നടത്തി

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികൾക്ക് സൗജന്യ ദന്തരോഗപരിശോധനാ ക്യാമ്പ് നടത്തി. നഗരസഭാ വ്യാപാര സമുച്ചയത്തിലെ ക്യാമ്പിൽ 250-ലേറെപ്പേർ പങ്കെടുത്തു. നഗരസഭാംഗം ഹനീഫ മുണ്ടുമ്മൽ ഉദ്ഘാടനംചെയ്തു. ജില്ലാ ആശുപത്രിയിലെ ദന്തരോഗ വിദഗ്ധനും നോഡൽ ഓഫീസറുമായ ഡോ. ബിജി കുര്യൻ അധ്യക്ഷത വഹിച്ചു. ഡോ. ആയിഷ, ഡോ. നിഹാത, ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽകുമാർ, ലെൻസി കെ. പാപ്പച്ചൻ തുടങ്ങിയവർ നേതൃത്വംനൽകി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് ജില്ലാ ആശുപത്രിയിൽ സൗജന്യചികിത്സ നൽകുമെന്ന് നോഡൽ ഓഫീസർ അറിയിച്ചു. ...