പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്‌കാനിങ് അടുത്ത മാസം തുടങ്ങും
Perinthalmanna RadioDate: 21-10-2022പെരിന്തൽമണ്ണ: ഗവ. ജില്ലാ ആശുപത്രിയിൽ നവംബർ അവസാനത്തോടെ അൾട്രാ സൗണ്ട് സ്‌കാനിങ് സംവിധാനം പ്രവർത്തനസജ്ജമാക്കാൻ ആശുപത്രി പരിപാലനസമിതി (എച്ച്.എം.സി.) തീരുമാനം.നിലവിൽ ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്‌കാനിങ് യന്ത്രമുണ്ടെങ്കിലും പ്രവർത്തിപ്പിക്കാറില്ല. യന്ത്രം മാതൃ-ശിശു ബ്ലോക്കിലേക്ക് മാറ്റി അവിടെ ഉപയോഗപ്പെടുത്താനാണ് തീരുമാനം.എച്ച്.എൽ.എൽ. എന്ന കമ്പനിയാണ് സ്‌കാനിങ് യൂണിറ്റ് ഒരുക്കുന്നതിനായി മുന്നോട്ടുവന്നിട്ടുള്ളത്. ആശുപത്രിയുടെ ലാബ് നെറ്റ്‍വർക്കിങ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്ത് പരിധികളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്നും ആളുകളുടെ രക്തസാമ്പിൾ ശേഖരിച്ച് ജില്ലാ ആശുപത്രിയിലെ ലാബിലെത്തിച്ച് പരിശോധിക്കും. പരിശോധനാഫലം ലാബ്‍ നെറ്റ്‍വർക്കിലൂടെ ആളുകളെ അറിയിക്കുന്നതാണ് സംവിധാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്ന...